മിനിസ്ക്രീനിലൂടെയും മെഗാസ്ക്രീനിലൂടെയുമൊക്കെ മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് വരദ. ഭർത്താവും നടനുമായ ജിഷിനും ആരാധകരേറെയാണ്. താരദമ്പതികൾക്കിടയിൽ എന്തോ പ്രശ്നമുണ്ടെന്ന രീതിയിൽ അടുത്തിടെ അഭ്യൂഹങ്ങളുണ്ടായിരുന്നു. കൗമുദി ടിവിയിലെ ഡേ വിത്ത് എ സ്റ്റാറിലൂടെ ജിഷിനുമായി എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന എലീന പടിക്കലിന്റെ ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് നടിയിപ്പോൾ.
'കുഞ്ഞുണ്ടായതിന് ശേഷമാണെന്ന് തോന്നുന്നു ഞാൻ ഏറ്റവും കൂടുതൽ ഈയൊരു സംഭവം ഫേസ് ചെയ്തിട്ടുള്ളത്. ഒരു അമ്മയാകുമ്പോൾ നമ്മുടെ ജീവിതത്തിൽ ഒത്തിരി മാറ്റമുണ്ടാകും. നമുക്ക് വിചാരിച്ച പോലെ യാത്ര ചെയ്യാൻ പറ്റില്ല. വിചാരിച്ച പോലെ ഒരു സ്ഥലത്ത് എത്താൻ പറ്റില്ല. ഡേറ്റുകളൊക്കെ അവന്റെ കംഫർട്ടനുസരിച്ച് ഞാൻ മാറ്റിക്കൊണ്ടിരിക്കും. അവനെ സ്കൂളിൽ ചേർത്തിരിക്കുന്നത് തൃശൂരാണ്. ജിഷിൻ ചേട്ടൻ എറണാകുളത്താണെങ്കിലും തിരുവനന്തപുരത്തും മറ്റും ഷൂട്ടിന് പോകുന്നുണ്ട്. കണ്ണൂരാണെങ്കിലും അമ്മ തനിച്ചാണ്. അവിടേക്കും യാത്ര ചെയ്യുന്നുണ്ട്.
എന്നെ സംബന്ധിച്ചിടത്തോളം കൊച്ചിനിപ്പോൾ സ്കൂൾ തുറന്നു. അവന്റെ കാര്യങ്ങൾ ചെയ്യണം. ഡേറ്റ്സിന്റെ പ്രശ്നങ്ങൾ ഒരുപാട് വരും. അതിനാൽ ഒന്നിച്ച് നിൽക്കാനുള്ള അവസരം കുറയും. ഒരാൾക്ക് എന്റെയടുത്ത് ജിഷിൻ ചേട്ടനെക്കുറിച്ച് ചോദിക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്. ഞങ്ങൾ പിരിഞ്ഞിരിക്കുകയാണോ എന്നാണ് സംശയം.
പിന്നെ ആ മനുഷ്യനെക്കുറിച്ച് മിണ്ടരുത്. ജിഷിൻ ചേട്ടനും സുഹൃത്തുക്കളുമൊക്കെ ഒന്നിച്ചുകണ്ടപ്പോൾ ഒരു സംഭവമുണ്ടായി. ജിഷിൻ ചേട്ടന്റെയടുത്ത് വരദയെവിടെയെന്ന് ചോദിച്ചപ്പോൾ എനിക്കറിയില്ലാന്ന്. നീ എവിടാന്ന് ചോദിച്ച് അപ്പോൾ തന്നെ ആ സുഹൃത്ത് എന്നെ വിളിച്ചു. ഞാൻ വീട്ടിലുണ്ടെന്ന് പറഞ്ഞപ്പോൾ ജിഷിന് അറിയില്ലെന്ന് പറഞ്ഞൂന്ന്.
അപ്പോൾ തന്നെ ഞാൻ ഫോൺ കട്ട് ചെയ്ത് അങ്ങേരെ വിളിച്ചു. നിങ്ങൾക്ക് ഞാൻ എവിടെയാണെന്ന് അറിയില്ലേന്ന് ചോദിച്ചു. പെട്ടെന്ന് വായിൽ വന്നില്ല, അപ്പോൾ അറിയില്ലെന്ന് പറഞ്ഞൂന്നായിരുന്നു മറുപടി.'-വരദ പറഞ്ഞു. ജിഷിൻ ഭയങ്കര ചൈൽഡിഷാണെന്നും നടി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |