SignIn
Kerala Kaumudi Online
Friday, 26 April 2024 2.09 PM IST

നല്ലൊരു ആന്റിബയോട്ടിക്കാണ്, കണ്ടറിഞ്ഞ് കൃഷിചെയ്താൽ നേട്ടം കൊയ്യാം, ഒട്ടുമില്ല മുതൽ മുടക്ക്

health

ചെറിയ അസുഖങ്ങൾ ഉണ്ടായാൽ ഉടനടി ഡോക്ടറുടെ അടുത്തേക്ക് ഓടുന്ന നമ്മുടെ രീതിക്ക് ഏറക്കുറെ ഫുൾസ്റ്റോപ്പിട്ടത് കൊവിഡാണ്. ഒപ്പം വീട്ടിലും പരിസരത്തുമുള്ള ഔഷധങ്ങളും പ്രയോഗിക്കാൻ തുടങ്ങി. നമ്മുടെ തൊട്ടുമുന്നിലുള്ള ഔഷധങ്ങളുടെ ഉപയോഗംപോലും പലർക്കും മനസിലായത് അപ്പോഴാണ്.

മനുഷ്യന് മാത്രമല്ല വളർത്തുമൃഗങ്ങൾക്കും ഏറെ പ്രയോജനകരമായ ഔഷധ സസ്യമാണ് പനിക്കൂർക്ക. ചിലയിടങ്ങളിൽ നവര എന്നും വിളിക്കുന്നുണ്ട്. ഭൂമിയിൽ നിന്ന് അധികം ഉയരത്തിലല്ലാതെ താഴ്ന്നു വളരുന്ന ഔഷധ സസ്യമാണിത്. കോളിയസ് അരോമാറ്റികസ് എന്നാണ്‌ ശാസ്ത്രീയനാമം.കർപ്പൂരവല്ലി, കഞ്ഞിക്കൂർക്ക എന്നും പ്രാദേശികമായി അറിയപ്പെടുന്നു. പച്ച നിറത്തിലുള്ള ഇളം തണ്ടുകൾക്കും ഇലകൾക്കും മൂത്തുകഴിഞ്ഞാൽ തവിട്ടു നിറം ആയിരിക്കും.

രൂപത്തിലും പേരിലും കൂർക്കയോട് സാമ്യമുണ്ടെങ്കിലും സ്വഭാവത്തിൽ കാര്യമായ വ്യത്യാസമുണ്ട്. ചുവട്ടിൽ കിഴങ്ങുകൾ ഉണ്ടാവില്ലെന്നതാണ് പ്രധാന കാര്യം. നല്ല സുഗന്ധുള്ളതാണ് പനിക്കൂർക്കയുടെ ഇലകൾ. അതിൽ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങളാണ് ഇതിന് കാരണം. ഇതുതന്നെയാണ് ഔഷധ ഗുണം ഉണ്ടാക്കുന്നതും. പനിക്കൂർക്കയുടെ നീര് നല്ലൊരു ആന്റിബയോട്ടിക്കാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

നാട്ടുചികിത്സയിൽ ശിശുരോഗ സംഹാരിയായാണ് പനിക്കൂര്‍ക്കയെ കണക്കാക്കുന്നത്. ഇത് ഉപയോഗിക്കുന്നതുമൂലം കുട്ടികളുടെ രോഗപ്രതിരോധശേഷിയും ഉറക്കവും വര്‍ദ്ധിക്കും. ചെറിയ കുട്ടികള്‍ക്ക് പനിവന്നാല്‍ ഇലയുടെ നീര് കൊടുത്താല്‍ മതി. നീര്‍ ദോഷം മാറാനും നന്നാണ്. പനിക്കൂര്‍ക്കയില വാട്ടിയ നീര് ഉച്ചിയില്‍ തേച്ചുകുളിച്ചാല്‍ പനിയും ജലദോഷവും മാറും. ഇലയുടെ നീരില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ പനി ശമിക്കും. ചെറുചൂടുവെള്ളത്തില്‍ പനിക്കൂര്‍ക്കയില ഞെരടി കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നത് ജലദോഷത്തെ അകറ്റും.


നേരത്തേ നാട്ടിൻപുറങ്ങളിൽ ധാരാളമുണ്ടായിരുന്ന പനിക്കൂർക്ക ഇന്ന് അപൂർവമാണ്. അതിനാൽത്തന്നെ വിപണിയിൽ ആവശ്യത്തിന് കിട്ടാറില്ല. ആവശ്യം കണ്ടറിഞ്ഞ് കൃഷിചെയ്താൽ മികച്ച വരുമാനം ഉണ്ടാക്കാം. തണ്ടുകൾ


ഒടിച്ചുനട്ടാണ് പുതിയ ചെടികൾ ഉത്പാദപ്പിക്കേണ്ടത്. വീട്ടുവളപ്പിലോ, ചെടിച്ചട്ടിയിലോ കൃഷിചെയ്യാം. കൂടുതൽ ശ്രദ്ധ കൊടുക്കാതെ തന്നെ നന്നായി വളരും. ചെടികൾ വളർന്നുതുടങ്ങുമ്പോൾ തന്നെ ഇലകൾ ശേഖരിച്ചുതുടങ്ങാം. യഥാസമയം ശേഖരിച്ചില്ലെങ്കിൽ ഇല നശിച്ചുപോകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, COLEUS AROMATICUS, NEW
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.