സംഗീതസംവിധായകൻ ഡി. ഇമ്മാന്റെ പുനർ വിവാഹത്തിന് മുൻ ഭാര്യ മോണിക്കയുടെ ആശംസാകുറിപ്പ് വിവാദമാകുന്നു. ഇമ്മാനുവേണ്ടി ജീവിച്ച ജീവിതം പാഴായി എന്നാണ് മോണിക്ക വിവാഹ ആശംസകൾ അറിയിച്ചുകൊണ്ടുള്ള കുറിപ്പിൽ പറയുന്നത്. പന്ത്രണ്ട് വർഷം ഒപ്പം ജീവിച്ച ആളിനെ മാറ്റി പകരം മറ്റൊരാളെ പ്രതിഷ്ഠിക്കാൻ ഇത്ര എളുപ്പമാണെന്ന് അറിഞ്ഞില്ലെന്നും ആത്മാർത്ഥമായും അതിൽ ഖേദിക്കുന്നുവെന്നും മോണിക്ക കുറിച്ചു. കഴിഞ്ഞ രണ്ടുവർഷമായി സ്വന്തം കുട്ടികളെ പോലും നോക്കാതിരുന്നയാൾ ഇപ്പോൾ കുട്ടികൾക്കും പകരക്കാരെ കണ്ടെത്തിയല്ലേ എന്നും മോണിക്ക കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ഇമ്മാനും മോണിക്ക റിച്ചാർഡും വേർപിരിഞ്ഞത്. 12 വർഷത്തെ വിവാഹ ജീവിതത്തിനുശേഷം വേർപിരിയുന്നു എന്ന വാർത്ത ഇമ്മാൻ തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്. തമിഴിൽ സിനിമയിലെ ശ്രദ്ധേയ സംഗീത സംവിധായകനാണ് ഡി. ഇമ്മാൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |