കൊല്ലം: കെ.എം.എം.എൽ റിട്ടയേർഡ് എംപ്ലോയീസ് അസോസിയേഷൻ വാർഷിക പൊതുയോഗം 21ന് രാവിലെ 9ന് ചവറയിലെ ബേബി ജോൺ ഷഷ്ട്യബ്ധി പൂർത്തി സ്മാരക മന്ദിരത്തിൽ നടക്കും. കെ.എം.എം.എൽ മാനേജിംഗ് ഡയറക്ടർ ജെ. ചന്ദ്രബോസ് വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യും. കെ.എം.എം.എൽ ടി.പി / എം.എസ് യൂണിറ്റുകളിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ കൂട്ടായ്മയായ കെ.എം.എം.എൽ റിട്ടയേർഡ് എംപ്ലോയീസ് അസോസിയേഷൻ വിവിധ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലും പങ്കാളികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |