കണ്ണൂർ:സ്വർണമാല മോഷണകേസിലെ പ്രതിയായ യുവാവിനെ പൊലീസ് ബന്ധുവീട്ടിൽ വച്ച് പിടികൂടി. കാഞ്ഞിരോട് പുളിയങ്കണ്ടി വീട്ടിൽ ടി.കെ ഷിഹാബുദ്ദീനെയാണ്(26) വലിയന്നൂരിൽ വച്ച് മട്ടന്നൂർ ഇൻസ്പെക്ടർ കൃഷ്ണന്റെ നേതൃത്വത്തിൽ പിടികൂടിയത്.
2021 ആഗസ്റ്റ് നാലിന് പട്ടാനൂർ ചോലയിലെ വൃദ്ധയുടെ നാലരപവൻ സ്വർണമാല വീടിന്റെ അടുക്കളഭാഗത്തെത്തിയ ഇയാൾ പിടിച്ചുപറിച്ചോടുകയായിരുന്നു. ഇതിനുശേഷം ബംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിൽ ഒളിവിലായിരുന്നു ഈയാൾ. സ്വർണമാല ബംഗ്ളൂരിലെ ഒരു സ്വർണക്കടയിൽ വിൽപന നടത്തിയതായി പൊലീസ് പറഞ്ഞു.
ഇയാൾ നാട്ടിലെത്തിയിട്ടുണ്ടെന്ന് മനസിലാക്കിയ പൊലീസ് വലിയന്നൂർ ചാപ്പയിലെ ബന്ധുവീട്ടിൽ നിന്നും പിടികൂടുകയായിരുന്നു. മോഷണം നടത്തിയ ഷിഹാബുദ്ദീനെ കവർച്ചക്ക് ഇരയായ വൃദ്ധ തിരിച്ചറിഞ്ഞു. കേസ് അന്വേഷണസംഘത്തിൽ എസ്. ഐ ഉമേഷ്, എ. എസ്.ഐമാരായ ക്ഷേമൻ, സിദ്ദിഖ്, സി.പി.ഒ ഹരിത്ത് എന്നിവരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |