മഴ നനയാതിരിക്കാനാണല്ലോ നമ്മൾ കുട പിടിക്കുന്നത്. അതിന് ഉപകാരപ്പെട്ടില്ലെങ്കിൽ പിന്നെന്തിനാണ് കുട. എന്നാൽ ഇങ്ങനെ മഴയത്ത് ഉപകരിക്കാത്ത ഒരു കുടയാണ് ഇന്ന് ഫാഷൻ ലോകത്തെ സംസാര വിഷയം. ലോകപ്രശസ്ത ബ്രാന്റുകളായ ഗുച്ചിയും അഡിഡാസും ചേർന്നാണ് ഈ കുട പുറത്തിറക്കിയിരിക്കുന്നത്. ഒരു ലക്ഷം രൂപ വില വരുന്ന ഈ കുടയുടെ ഏറ്റവും വലിയ പ്രത്യേകത മഴയത്തിറങ്ങിയാൽ നനയും എന്നതാണ്.
ഇത്രയും വില നൽകി ലോകത്തിലെ പ്രമുഖ ബ്രാന്റുകൾ പുറത്തിറക്കിയ ഈ കുട വാങ്ങുന്നവർക്ക് ആകെയുള്ള പ്രയോജനം നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാം എന്നതാണ്. അല്ലെങ്കിൽ ഒരു ഭംഗിക്ക് ചൂടി നടക്കാം എന്നുമാത്രം. പ്രധാനമായും സെലിബ്രിറ്റികളെ ലക്ഷ്യമിട്ടാണ് ഈ കുട പുറത്തിറക്കുന്നത്.
⚠️warning!🤣⛽️
— cubist👽🐼🧛♂️🧟♂️🧚♀️🤖 (@cubist_pg) May 13, 2022
☔️Umbrellas are not waterproof!#adidasxGucci @adidasoriginals @gucci #VirtualWorld #REALITY #Blockchain #CryptocurrencyNews #Metaverse #NFTCommunity #NFTcollectibles #NFTartist #nftcollector pic.twitter.com/xmudzHHxrW
'ജി' ആകൃതിയിലാണ് കുടയുടെ ഹാന്റിൽ. കുടയുടെ പ്രതലത്തിൽ ഗുച്ചിയുടെയും അഡിഡാസിന്റെയും ലോഗോ പ്രിന്റ് ചെയ്തിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൻ ചർച്ചയാണ് ഈ കുടയുടെ പേരിൽ നടക്കുന്നത്. ഒരു ചാറ്റൽ മഴയിൽ നിന്ന് പോലും സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ പിന്നെന്തിനാണ് ഇത്രയധികം വിലയ്ക്ക് കുട പുറത്തിറക്കുന്നതെന്നാണ് പ്രധാന ചോദ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |