കോഴിക്കോട് : കോഴിക്കോട്: പ്രശസ്ത നാടക സിനിമാ സംഗീത സംവിധായകന് പാരീസ് ചന്ദ്രന് അന്തരിച്ചു. 66 വയസായിരുന്നു. ചന്ദ്രന് വയ്യാട്ടുമ്മല്‍ എന്നാണ് യഥാര്‍ത്ഥ പേര്. ഹൃദ്രോഗം മൂലം വൈകിട്ടോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള നാടക സംഗീത രംഗത്തെ ശ്രദ്ധേയമായ സാന്നിദ്ധ്യമായിരുന്നു. നിരവധി നാടകങ്ങൾക്കും സിനിമകൾക്കും സംഗീതം നൽകിയിട്ടുണ്ട്.
സംസ്കാരം നാളെ കോഴിക്കോട് നരിക്കുനിയിലെ വീട്ടുവളപ്പിൽ നടക്കും.
ബയോസ്കോപ്പ് എന്ന സിനിമയ്ക്ക് പശ്ചാത്തലസംഗീതം ഒരുക്കിയതിന് 2008 ലെ സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. 2010 ലെ കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് ജേതാവാണ്.ഞാന്‍ സ്റ്റീവ് ലോപ്പസ്, അമീബ, ചായില്യം എന്നിവയാണ് സംഗീതം നിര്‍വഹിച്ച പ്രധാന ചിത്രങ്ങള്‍.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |