രാമനാട്ടുകര: നിത്യോപയോഗ - പാചക വാതക - ഇന്ധനവിന്റെ അമിത ഭാരം ജനങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കുന്ന കേന്ദ്ര-സംസ്ഥാന വികലനയങ്ങൾക്കെതിരേ രാമനാട്ടുകര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമനാട്ടുകരയിൽ പ്രതിഷേധ അടുപ്പുകൂട്ടൽ സമരം നടത്തി.ഡി.സി.സി.ജനറൽ സെക്രട്ടറി കെ.സുരേഷ് സമരം ഉദ്ഘാടനം ചെയ്തു. പ്രദീപ് പനേങ്ങൽ അദ്ധ്യക്ഷത വഹിച്ചു .കെ .സി .രാജൻ ,ബാബുരാജ് കെ.പി, ശിവരാമൻ കോ തേരി ,ഗോപി കൊടക്കല്ലപ്പറമ്പ് ,കൃഷ്ണൻ പി ,ഉമ്മർ അഷറഫ് പാണ്ടികശാല ,ഉല്ലാസ് പെരുഞ്ചിരി ,സുഭീഷ് മാരാത്ത് ,വിഥുൻ പി ,അനീസ് ചാരുപടിക്കൽ ,മൻസൂർ രാമനാട്ടുകര തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |