SignIn
Kerala Kaumudi Online
Friday, 26 April 2024 6.54 PM IST

വാദ്യകുലപതിക്ക് നാടിന്റെ സ്‌നേഹാദരവ്

peruvanam
ചെറുതാഴം കുഞ്ഞിരാമവാരിയരെ ആദരിക്കുന്നതിനായി പയ്യന്നൂര്‍ മഹാദേവഗ്രാമത്തില്‍ നടത്തിയ അമൃതംരാമമെന്ന പരിപാടി പെരുവനം കുട്ടന്‍മാരാര്‍ ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ: വാദ്യകലാകാരനായ ഡോ. ചെറുതാഴം കുഞ്ഞിരാമ മാരാരുടെ ഷഷ്ടിപൂർത്തി ആഘോഷം അമൃതം രാമം എന്ന പേരിൽ പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പരിസരത്തെ മയൂര ഓഡിറ്റോറിയത്തിൽ നടന്നു. മട്ടന്നൂർ സഹോദരന്മാരുടെ ഇരട്ടക്കേളിയോടെ പരിപാടികൾക്ക് തുടക്കമായി. ഗുരുസ്ഥാനീയരായ അഞ്ച് ആചാര്യന്മാർക്ക് ഗുരു വന്ദനവും വിവിധ കലകളിൽ പ്രഗൽഭരായ 11 ആചാര്യന്മാർക്ക് ആദര സമർപ്പണവും നടന്നു. സോപാന സംഗീതം, നാദസ്വര കച്ചേരി, മേജർസെറ്റ് പഞ്ചവാദ്യം എന്നിവ അരങ്ങേറി.
ഇന്നലെ വൈകുന്നേരം നടന്ന ആദര സമ്മേളനം പദ്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരുടെ അദ്ധ്യക്ഷതയിൽ പദ്മശ്രീ പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്തു. പാലക്കാട്ടില്ലം ശിവ പ്രസാദ് നമ്പൂതിരി അനുഗ്രഹ ഭാഷണം നടത്തി. പദ്മശ്രീ കൈതപ്രം വിശിഷ്ടാതിഥിയായി. ഡോ. പി. ബാലചന്ദ്ര വാര്യർ വീരശൃംഖല സമർപ്പിച്ചു. ടി.ഐ. മധുസൂദനൻ എം.എൽ.എ സംബന്ധിച്ചു. തുടർന്ന് മേജർസെറ്റ് കഥകളിയും സിനിമ താരം രചനാ നാരായണൻ കുട്ടിയുടെ നൃത്താഞ്ജലിയും അരങ്ങേറി. പയ്യന്നൂർ ഗ്രാമം പ്രതിഭയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.