SignIn
Kerala Kaumudi Online
Friday, 26 April 2024 1.23 PM IST

കടം വരുന്നത് ഈ നാളുകാർക്ക്, പണമിടപാടുകളും സൂക്ഷിച്ച് മാത്രം ചെയ്യണം

astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

2022 മേയ് 24 - 1197 ഇടവം 10 ചൊവ്വാഴ്ച (രാത്രി 10 മണി 32 മിനിറ്റ് 49 സെക്കന്റ് വരെ പൂരുരുട്ടാതി ശേഷം ഉത്രട്ടാതി നക്ഷത്രം )

അശ്വതി: ആരോഗ്യം തൃപ്തികരമായിരിക്കും. ആഗ്രഹിക്കുന്നതിലുപരി സുഖസൗകര്യങ്ങൾ വന്നുചേരും. കുടുംബാംഗങ്ങളോടൊത്ത് താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. മഹദ്‌വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുവാൻ തയാറാകും.

ഭരണി:‍ വേർപെട്ടു താമസിച്ചിരുന്ന ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ അവസരം ലഭിക്കും, ഉപരിപഠനം പൂർത്തീകരിക്കും.പുനഃപരീക്ഷയിൽ പ്രതീക്ഷിച്ചതിലുപരി വിജയം ലഭിക്കും. അവസരോചിതമായി പ്രവർത്തിക്കാനുള്ള സമചിത്തതയും യുക്തിയും ഉണ്ടാകും.

കാര്‍ത്തിക: മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ സമ്പന്നനാണെന്നു തോന്നുന്ന വിധത്തിൽ ജീവിക്കാനാകും. കർമ്മ മണ്ഡലങ്ങളിൽ പ്രതീക്ഷിച്ചതിലുപരി വിജയമുണ്ടാകും. സ്വന്തം കാര്യങ്ങൾ നീക്കിവച്ച് അന്യരുടെ കാര്യങ്ങളിൽ ഇടപെടുന്ന പ്രവണത ഉപേക്ഷിക്കണം.

രോഹിണി: അസാദ്ധ്യമെന്നു തോന്നുന്ന പ്രവര്‍ത്തന മേഖലകളും പാഠ്യവിഷയങ്ങളും പദ്ധതി സമർപ്പണവും അനായാസേന സാധിക്കും. സർവജന പ്രീതിയുണ്ടാകും.

മകയിരം: ദീർഘ വീക്ഷണത്തോടുകൂടി പദ്ധതികൾ വിഭാവനം ചെയ്യും. മറ്റുള്ളവരുടെ ഉയർച്ചയിൽ സന്തോഷം കണ്ടെത്തും,നഷ്ടമായെന്നു കരുതിയ രേഖകൾ തിരികെ ലഭിക്കും. ബന്ധുമിത്രാദികളെ കാണാനും ഗതകാല സ്മരണകൾ പങ്കുവയ്ക്കാനും അവസരമുണ്ടാകും.

തിരുവാതിര: സുഖദുഃഖങ്ങൾ ഒരേപോലെ സ്വീകരിക്കാനുള്ള മാനസിക അവസ്ഥ കൈവരും. പുനഃപരീക്ഷയിൽ വിജയം. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് ചേരാൻ സാധിക്കും. പ്രതികൂലമായ പ്രവൃത്തിയുള്ള ജോലിക്കാരെ പിരിച്ചുവിടും.

പുണര്‍തം: ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം. കുടുംബാംഗങ്ങളിൽ നിന്ന് വേർപെട്ടു താമസിക്കാൻ നിർബന്ധിതനാകും. ഉദ്യോഗം അന്വേഷിച്ചുള്ള യാത്രകൾ പരാജയപ്പെടാൻ സാദ്ധ്യതയുണ്ട്.

പൂയം: സ്വജനങ്ങളിൽനിന്ന് വിപരീത പ്രതികരണങ്ങൾ വന്നുചേരും. മികവു തെളിയിക്കാൻ കഠിന പ്രയത്നം വേണ്ടിവരും. അറിയാതെ ചെയ്തുപോയ തെറ്റുകൾ തിരുത്തുകയും ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുകയും വേണം.

ആയില്യം: വിദേശ വാസികൾക്ക് അവിചാരിതമായി ഉദ്യോഗം നഷ്ടപ്പെടാം. ഉദ്യോഗത്തിൽ പ്രതീക്ഷിച്ച നേട്ടം കുറയും.അർപ്പണമനോഭാവത്തോടു കൂടി ചെയ്യുന്ന ജോലികൾ ലക്ഷ്യപ്രാപ്തി നേടില്ല. ലാഭോദ്ദേശ്യത്തോടെ നടത്തുന്ന ശ്രമങ്ങൾ നഷ്ടത്തിൽ കലാശിക്കും.

മകം:‍ അനാവശ്യമായ സംശയം, മുൻകോപം, അമിതവേഗം തുടങ്ങിയവ ഉപേക്ഷിക്കണം. ദാമ്പത്യബന്ധത്തിന് കഷ്ടതകൾ ഉണ്ടാകാതെ സൂക്ഷിക്കണം. ആരോഗ്യം തൃപ്തികരമായിരിക്കില്ല.

പൂരം: വരവിൽക്കവിഞ്ഞ ചെലവു മൂലം കടം വാങ്ങേണ്ടിവരും. വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. ദൗത്യങ്ങൾ പൂർത്തീകരിക്കാൻ കാലതാമസം നേരിടും. പണമിടപാടുകളിൽ നഷ്ടം സംഭവിച്ചേക്കാം.

ഉത്രം: സാമ്പത്തിക ഇടപാടുകളിലും ഭൂമി ക്രയവിക്രയങ്ങളിലും വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം.സാഹചര്യങ്ങൾക്കനുസരിച്ച് ഉദ്യോഗം ഉപേക്ഷിക്കേണ്ടി വരും.

അത്തം: ബന്ധുസഹായത്താൽ വിവാഹം തീരുമാനമാകും. ഏറ്റെടുത്ത ദൗത്യം നിഷ്കർഷയോടുകൂടി ചെയ്തുതീര്‍ക്കും. കാര്യകാരണസഹിതം സമർപ്പിക്കുന്ന അപേക്ഷകൾക്ക് അംഗീകാരം ലഭിക്കും.

ചിത്തിര: ജീവിത പങ്കാളിയുടെ നിർദേശങ്ങൾ പലപ്പോഴും യുക്തമായ തീരുമാനങ്ങൾ സ്വീകരിക്കാൻ ഉപകരിക്കും. പദവിയിൽ നിന്ന് സ്ഥാനക്കയറ്റവും സ്ഥാനചലനവും ഉണ്ടാകും. പുതിയ പ്രവര്‍ത്തന മേഖലകൾക്ക് തുടക്കം കുറിക്കും.

ചോതി : ആദരണീയരുടെ കൂട്ടത്തിൽ സ്ഥാനം ലഭിക്കും. നഷ്ടപ്പെട്ടു എന്നു കരുതുന്ന പൂർവിക സ്വത്ത് ഏറെക്കുറെ തിരിച്ചുലഭിക്കാൻ ധാരണയാകും. സന്താനങ്ങളുടെ സംരക്ഷണത്തിൽ കഴിയുന്നതിനാൽ ആശ്വാസമുണ്ടാകും.

വിശാഖം: അശരണരായവർക്ക് ആശ്രയം നൽകുന്നതിൽ സംതൃപ്തി തോന്നും. കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനങ്ങളിൽ സജീവസാന്നിധ്യം വേണ്ടിവരും. അദ്ധ്വാനവും ചുമതലയും വർദ്ധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും.

അനിഴം: ശുഭസൂചകങ്ങളായ പ്രവൃത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുവഴി സംതൃപ്തിയുണ്ടാവും.ആത്മാർഥ സുഹൃത്തിനെ അബദ്ധത്തിൽ നിന്നു രക്ഷിക്കാൻ സാധിക്കും. പ്രവര്‍ത്തനശൈലി സർവാദരങ്ങൾക്കും വഴിയൊരുക്കും.

കേട്ട: വസ്തു തർക്കം രമ്യമായി പരിഹരിക്കാൻ കഴിയും. പ്രാർത്ഥനകളാലും പരിശ്രമത്താലും വ്യാപാര വ്യവസായ വിപണന മേഖലകളിൽ വിജയവും സാമ്പത്തിക നേട്ടവും കൈവരും. പുതിയ തൊഴിലവസരങ്ങൾ വന്നു ചേരും.

മൂലം: ദുരാചാരങ്ങൾ ഉപേക്ഷിച്ചു സദാചാര പ്രവൃത്തികളിൽ ഏർപ്പെടുന്നതിനാൽ സമാധാനം കൈവരും. സുഹൃത്തിന്റെ സ്ഥാപനത്തിന്റെ ഭരണ ചുമതല ഏറ്റെടുക്കാൻ സാദ്ധ്യതയുണ്ട്. മക്കളുടെ പ്രവർത്തനങ്ങളിൽ അഭിമാനം തോന്നും.

പൂരാടം: ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും പ്രതീക്ഷിച്ച അംഗീകാരം കുറയും. അനാവശ്യമായ ആധി ഉപേക്ഷിക്കണം.സാമ്പത്തികലാഭം ഉണ്ടാകുമെങ്കിലും കടബാദ്ധ്യതകൾ ഉള്ളതിനാൽ മിച്ചാനുഭവങ്ങൾ കുറയും.

ഉത്രാടം: അന്യരുടെ കാര്യങ്ങളിൽ ഇടപെടുന്ന പ്രവണത ഉപേക്ഷിക്കണം. സൂക്ഷ്മതക്കുറവു കൊണ്ട് അപകടമുണ്ടാകാൻ ഇടയുണ്ട്, വാഹന ഉപയോഗത്തിൽ ശ്രദ്ധിക്കണം. അധികച്ചെലവുണ്ടാകും.

തിരുവോണം: ഔദ്യോഗിക മേഖലയിലെ സമ്മർദ്ധത്താൽ സ്വസ്ഥതക്കുറവ് അനുഭവപ്പെടും. അറിവുള്ള കാര്യങ്ങളാണെങ്കിൽ പോലും പലപ്പോഴും വേണ്ടവിധത്തിൽ അവതരിപ്പിക്കാൻ സാധിക്കില്ല. അനാരോഗ്യത്താൽ വിഷമങ്ങൾ ഉണ്ടാവും.

അവിട്ടം: സഹോദരസ്ഥാനീയരുമായി അഭിപ്രായ വ്യത്യാസമുണ്ടാകാതെ സൂക്ഷിക്കണം. മാതാവിനും മാതൃ ബന്ധുക്കൾക്കും രോഗങ്ങൾ പിടിപെടുന്നതിനാൽ മനോവിഷമം നേരിടും, മേലുദ്യോഗസ്ഥന്റെ പ്രതികൂല സമീപനം മനോവിഷമത്തിനു വഴിയൊരുക്കും.

ചതയം: ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കാൻ നന്നേ ബുദ്ധിമുട്ടും, കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ പരാജയപ്പെടും. സ്വന്തം സംരംഭങ്ങൾ ഉപേക്ഷിക്കേണ്ടി വരും, തുടങ്ങിവച്ച കർമപദ്ധതികൾ പൂർത്തീകരിക്കാൻ സാധിക്കില്ല.

പൂരുരുട്ടാതി: ആത്മവിശ്വാസം വർദ്ധിക്കും. ബാഹ്യപ്രേരണകൾ ഉണ്ടായാലും വിദഗ്ദ്ധ ഉപദേശം തേടാതെയുള്ള നിക്ഷേപം അരുത്. ഉത്തരവാദിത്തമില്ലാത്ത ജോലിക്കാരെ പിരിച്ചുവിട്ട് ഉത്സാഹികളായവരെ നിയമിക്കാൻ തീരുമാനിക്കും.

ഉത്തൃട്ടാതി: ആർഭാടങ്ങളും ആഘോഷങ്ങളും നിയന്ത്രിക്കുന്നതു വഴി സാമ്പത്തിക മെച്ചമുണ്ടാകും.മുതിർന്നവരുടെ സമയോചിതമായ ഇടപെടലുകളാൽ ഭീമമായ നഷ്ടപ്പെടലുകളിൽ നിന്നു രക്ഷപ്പെടാൻ സാധിക്കും. അർഹമായ പിതൃസ്വത്തു ലഭിക്കാൻ യോഗമുണ്ട്


രേവതി: വിദഗദ്ധ ചികിത്സകളാലും ഭക്ഷണ ക്രമീകരണങ്ങളാലും ആരോഗ്യം തൃപ്തികരമായിരിക്കും. ആചാര അനുഷ്ഠാനങ്ങളിൽ താൽപര്യം വർദ്ധിക്കും. സ്വയംഭരണാധികാരം ലഭിക്കുന്നതിനാൽ ആത്മാർഥമായി പ്രവർത്തിക്കാന്‍ സാധിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOURS TOMORROW, ASTRO
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.