രണ്ട് ഐഫോൺ മോഡലുകളിൽ 2022 ഒക്ടോബർ 24 മുതൽ വാട്സാപ്പ് ലഭിക്കില്ല. വാബീറ്റ ഇൻഫോയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ഐ ഒ എസ് 10, 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഐ ഫോണുകളിൽ നിന്നാണ് വാട്സാപ്പ് പിൻവാങ്ങുന്നത്.
ഈ ഒ എസ്സുകളിൽ പ്രവർത്തിക്കുന്ന ഫോണുകളുള്ളവർക്ക് ഒക്ടോബർ മുതൽ വാട്സാപ്പ് ലഭിക്കണമെങ്കിൽ ഒന്നുകിൽ പുതിയ വെർഷനുകളിലേക്ക് അപ്ഡേറ്റ് ചെയ്യുകയോ അല്ലെങ്കിൽ പുതിയ ഫോൺ വാങ്ങുകയോ ചെയ്യേണ്ടി വരും.
പ്രധാനമായും രണ്ട് ഐ ഫോൺ മോഡലുകളിലാണ് ഇപ്പോൾ ഐഒഎസ് 10, 11 എന്നിവ പ്രവർത്തിക്കുന്നത്. ഐ ഫോൺ 5, ഐ ഫോൺ 5 സി എന്നിവയാണ് അവ. ഇത് താരതമ്യേന പഴയ മോഡലുകളാണ്. ഒട്ടുമിക്ക ഐ ഫോൺ ഉപയോക്താക്കളുടെയും കയ്യിൽ ഇപ്പോഴുള്ളത് പുതിയ മോഡലുകളായിരിക്കും.
എന്നിരുന്നാലും ഈ മോഡലുകൾ ഉപയോഗിക്കുന്നവരും സമൂഹത്തിലുണ്ട്. അതിനാൽ തന്നെ അത്തരക്കാർക്ക് വാട്സാപ്പ് സേവനം നിർബന്ധമുണ്ടെങ്കിൽ പുതിയ മോഡൽ ഫോൺ വാങ്ങുന്നതാവും നല്ലത്. ഇപ്പോഴുള്ള ഐ ഫോണുകളെല്ലാം പ്രവർത്തിക്കുന്നത് ഐഒഎസ് 15 ലാണ്. അടുത്ത മാസം ഇതിന്റെ പുതിയ വെർഷനും കമ്പനി പുറത്തിറക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |