പെട്രോളിൽ നഷ്‌ടം 13 രൂപ
ന്യൂഡൽഹി: അന്താരാഷ്‌ട്രവില ഉയർന്നിട്ടും പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ തുടർച്ചയായി ദീർഘനാൾ വില പരിഷ്‌കരിത്തതുമൂലം സ്വകാര്യ എണ്ണക്കമ്പനികൾ വൻ നഷ്‌ടം നേരിടുന്നതായി റിലയൻസ് ബി.പി മൊബിലിറ്റി ലിമിറ്റഡ് (ആർ.ബി.എം.എൽ) കേന്ദ്രസർക്കാരിന് അയച്ചകത്തിൽ വ്യക്തമാക്കി. ഡീസലിന് 24.09 രൂപയും പെട്രോളിന് 13.08 രൂപയും നഷ്‌ടത്തിലാണ് ഇപ്പോൾ വില്പനയെന്നും റിലയൻസ് ഇൻഡസ്‌ട്രീസിന്റെയും ബ്രിട്ടീഷ് കമ്പനിയായ ബി.പിയുടെയും സംയുക്തസംരംഭമായ ആർ.ബി.എം.എൽ ചൂണ്ടിക്കാട്ടി.
ഇന്ധനവിപണിയുടെ 90 ശതമാനവും കൈയാളുന്നത് പൊതുമേഖലാ കമ്പനികളാണ്. പ്രതിമാസം 700 കോടി രൂപയുടെ വരുമാനനഷ്‌ടം ആർ.ബി.എം.എൽ നേരിടുന്നത്. നഷ്‌ടം കുറയ്ക്കാനായി പമ്പുകൾ വെട്ടിക്കുറയ്ക്കുന്ന നടപടികളിലേക്ക് കമ്പനി കടന്നിരുന്നു. മറ്റൊരു സ്വകാര്യകമ്പനിയായ നയാര എനർജി നഷ്‌ടം ഒഴിവാക്കാനായി പെട്രോളിനും ഡീസലിനും മൂന്നുരൂപ വീതം കൂട്ടിയിരുന്നു.
83,027
രാജ്യത്തെ മൊത്തം പെട്രോൾ പമ്പുകൾ.
74,647
പൊതുമേഖലാ സ്ഥാപനങ്ങളായ ഐ.ഒ.സി., ബി.പി.സി.എൽ., എച്ച്.പി.സി.എൽ എന്നിവയ്ക്ക് കീഴിലുള്ള മൊത്തം പമ്പുകൾ