കൊച്ചി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ റീജിയൺ രണ്ട് തൃപ്പൂണിത്തുറ ക്ലസ്റ്റർ ഇന്റർ സ്കൂൾ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർ പ്രശാന്ത് കുമാർ ഉദ്ഘാടനം ചെയ്തു. തൃക്കാക്കര ഭവൻസ് വരുണ വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കി. കാക്കനാട് ഭവൻസ് ആദർശ വിദ്യാലയത്തിനാണ് രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനം തൃക്കാക്കര നൈപുണ്യ പബ്ലിക്ക് സ്കൂളിനാണ്. ചിൻമയ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ്, കൊമേഴ്സിൽ നടന്ന മത്സരത്തിൽ 18 സ്കൂളുകൾ പങ്കെടുത്തു. റീജിയേണൽ മാനേജർ മാർട്ടിൻ ജോസ് സമ്മാനദാനം നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |