ദുബായ് : യുവതിയും വളർത്തുനായയയും ദുബായിലെ വില്ലയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിന് കാരണം വിഷവാതകമായ കാർബൺ മോണോക്‌സൈഡ് ശ്വസിച്ചതാണെന്ന് പൊലീസ്. അൽബർഷയിലെ വില്ലയിലാണ് സംഭവം. യുവതിയുടെ കൂട്ടുകാരിയെയും അവശനിലയിൽ കണ്ടെത്തിയിരുന്നു.
ഏഷ്യക്കാരൻ വില്ല വാടകയ്ക്ക് എടുത്ത് മറ്റ് കുടുംബങ്ങൾക്ക് ഭാഗിച്ച് നൽകിയ ഒരു മുറിയിലായിരുന്നു യുവതിയും സുഹൃത്തും താമസിച്ചിരുന്നത്. ഒന്നിലധികം കുടുംബങ്ങൾ താമസിക്കുന്നതിനാൽ വീടിന്റെ വൈദ്യുതി അധികൃതർ വിച്ഛേദിച്ചു. തുടർന്ന് വാടകക്കാർ ജനറേറ്റർ ഉപയോഗിക്കുകയായിരുന്നു. ഇതിൽ നിന്നുള്ള വാതകം ശ്വസിച്ചാണ് മരണം സംഭവിച്ചത്.
ഭക്ഷണത്തിൽ നിന്ന് വിഷബാധയേറ്റതായാണ് സുഹൃത്തായ ഫിലിപ്പീൻസ് സ്വദേശി പൊലീസിനോട് പറഞ്ഞത്.എ ന്നാൽ അന്വേഷണത്തിൽ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ചാണ് മരണമെന്ന് കണ്ടെത്തി. പ്രധാന വാടകക്കാരൻ ഉപയോഗിച്ചിരുന്ന ജനറേറ്ററിൽ നിന്നുള്ള കാർബൺ മോണോക്‌സൈഡ് യുവതിയുടെ മുറിയിൽ വ്യാപിക്കുകയും ഇത് ശ്വസിച്ച് യുവതിയും നായയും മരിക്കുകയുമായിരുന്നെന്ന് ദുബായ് പൊലീസ് പറഞ്ഞു. യുവതിയുടെ സുഹൃത്ത് ജനറേറ്ററിൽ നിന്ന് ദൂരെ മാറിയാണ് താമസിച്ചിരുന്നത്. അതിനാൽ അവർ രക്ഷപ്പെട്ടു,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |