കോട്ടയം. ആരോഗ്യ സേവനങ്ങൾ ഒരു കുടക്കീഴിൽ സൗജന്യമായി ലഭ്യമാക്കുന്നതിനായി 11 ബ്ലോക്ക് പഞ്ചായത്തുകളിൽ ആരോഗ്യമേള സംഘടിപ്പിക്കും. ചികിത്സ, മരുന്ന്, പരിശോധനകൾ എന്നിവ സൗജന്യമാണ്. ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 8.30ന് ആർപ്പൂക്കര എസ്.എൻ.ഡി.പി. ഓഡിറ്റോറിയത്തിൽ മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിക്കും. ഏക ആരോഗ്യം പദ്ധതി തോമസ് ചാഴികാടൻ എം.പി. ഉദ്ഘാടനം ചെയ്യും. കളക്ടർ ഡോ.പി.കെ.ജയശ്രീ ആമുഖപ്രഭാഷണം നടത്തും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.പ്രിയ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.അജയ് മോഹൻ എന്നിവർ വിഷയാവതരണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |