SignIn
Kerala Kaumudi Online
Wednesday, 16 September 2026 6.00 PM IST

14 കാരിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ

kk

വർക്കല: 14കാരിയെ പ്രലോഭിപ്പിച്ച് പുലർച്ചേ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ച ബന്ധു അറസ്റ്റിൽ. വർക്കല മുട്ടപ്പലം ചാവടിമുക്ക് കാട്ടുവിള വീട്ടിൽ കിട്ടു എന്ന് വിളിക്കുന്ന ശ്രീജിത്തിനെയാണ് (32) വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മേയ് 21ന് പുലർച്ചെ 3.30 ഓടെയാണ് ബന്ധുവായ ശ്രീജിത്ത് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടുപോയത്. നേരം പുലർന്നപ്പോൾ കുട്ടിയെ കാണാതായതോടെ പരിഭ്രാന്തരായ രക്ഷകർത്താക്കൾ വർക്കല പൊലീസിലും ചൈൽഡ് ലൈനിലും പരാതി നൽകുകയായിരുന്നു.

പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോൾ ടവർ ലൊക്കേഷൻ എറണാകുളം കാണിച്ചിരുന്നു. പിന്നീട് ഫോൺ സ്വച്ച് ഓഫായി. കുട്ടിയേയും കൂട്ടി ട്രെയിനിൽ കോയമ്പത്തൂരിൽ എത്തുകയും ലോഡ്ജിൽ മുറിയെടുത്ത് ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വീടുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രതി കുട്ടിയെ ലൈംഗികമായി പലതവണ ചൂഷണം ചെയ്തിട്ടുള്ളതായും, തന്റെ ജോലി സ്ഥലങ്ങൾ കാണിച്ചുതരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഇയാൾ കുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയെന്നും പൊലീസ് പറഞ്ഞു.

കോയമ്പത്തൂരിൽ നിന്ന് മടങ്ങി വർക്കലയിലെത്തിയ ശ്രീജിത്ത് പെൺകുട്ടിയെ റെയിൽവേ സ്റ്റേഷന് സമീപം ആളൊഴിഞ്ഞ പ്രദേശത്ത് പൂട്ടി കിടക്കുന്ന ബാറിന് പിറകിൽ ഇരുത്തിയ ശേഷം ഉടൻ വരാമെന്ന് പറഞ്ഞ് മുങ്ങുകയായിരുന്നു. റെയിൽവേ സ്റ്റേഷൻ പരിസരത്ത് കറങ്ങി നടക്കുന്നതിനിടെയാണ് ഇയാൾ പൊലീസ് പിടിയിലായത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് ശ്രീജിത്ത്.

കോയമ്പത്തൂരിലെത്തിച്ചു തെളിവെടുപ്പ് നടപടികൾ പൂർത്തീകരിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വർക്കല ഡി.വൈ.എസ്.പി പി.നിയാസ്, സി.ഐ പ്രശാന്ത്, എസ്.ഐ രാഹുൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL