പാലക്കാട്: കേരളത്തിലെ റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലാനുസൃതമായി വർദ്ധിപ്പിക്കണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ശ്രീകൃഷ്ണപുരം കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ നടന്ന സമ്മേളനം എ.കെ.ആർ.ആർ.ഡി.എ സംസ്ഥാന വൈസ് പ്രസിഡന്റ് സി.വി.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.എം.അബ്ദുൾ സത്താർ അദ്ധ്യക്ഷത വഹിച്ചു. വി.പി.ജയപ്രകാശ്, എ.കൃഷ്ണൻ, പി.എ.സേതുരാജ്, പങ്കെടുത്തു. പുതിയ ജില്ലാകമ്മിറ്റി ഭാരവാഹികളായി വി.പി.ജയപ്രകാശ് (പ്രസിഡന്റ്), എ.കൃഷ്ണൻ (ജനറൽ സെക്രട്ടറി), രവീന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |