തൃക്കരിപ്പൂർ: കേരളവ്യാപാരി വ്യവസായി ഏകോപന സമിതി കാസർകോട് ജില്ലാ വൈസ് പ്രസിഡന്റും ദീർഘകാലം തൃക്കരിപ്പൂർ യൂണിറ്റ് പ്രസിഡന്റും ദേശീയ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യവുമായ തൃക്കരിപ്പൂരിലെ കച്ചവടക്കാരും ബിഡി കമ്പനി മാനേജരും വാഗ്മിയുമായ കെ.വി. ലക്ഷ്മണനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മറ്റി ആദരിച്ചു . അദ്ദേഹത്തിൽ വീട്ടിൽ നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പൊന്നാടയും മൊമന്റോയും സ്വർണ്ണ മോതിരവും നൽകി. ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെറീഫ്, ജനറൽ സെക്രട്ടറി കെ.കെ.സജി, സി.എച്ച്. ഷംസുദ്ധിൻ ഹംസ പാലക്കീൽ, മാഹിൻ കോളിക്കര, പി.പി.മുസ്തഫ, കൃഷ്ണപ്രസാദ് വൈദ്യർ, എം.നാരായണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |