പുതിയ കാലത്ത് 'പിരുപിരുപ്പൻ" കുട്ടികളുടെ എണ്ണം കൂടി വരികയാണ്. ആരുടെയും ശ്രദ്ധ കിട്ടാത്ത കുഞ്ഞുങ്ങൾ സ്വഭാവത്തിൽ വളരെയേറെ വ്യതിയാനങ്ങൾ കാണിക്കും. തലച്ചോറിലെ ക്രമാനുഗതമായ വികസനത്തിൽ വരുന്ന പാളിച്ചകൾക്കൊപ്പം ഓരോ കുട്ടിയും വളർന്നു വരുന്ന വീട്ടിലെ അന്തരീക്ഷവും ഹൈപ്പർ ആക്ടീവ് കുട്ടികളെ സൃഷ്ടിക്കും.
വിദഗ്ദ്ധനായ പീഡിയാട്രീഷ്യന്റെയും വേണമെങ്കിൽ മനഃശാസ്ത്രജ്ഞന്റെയും സഹായത്തോടെ ഈ അവസ്ഥ മാറ്റിയെടുക്കാം. വളരെ പെട്ടെന്ന് ദേഷ്യം വരികയും ഉച്ചത്തിൽ കരയുകയും ചെയ്യുന്നതും ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരുന്നതും ചിലപ്പോൾ കുഞ്ഞുങ്ങൾ ചെയ്യാറുണ്ട്. അതേ പോലെ കളിപ്പാട്ടങ്ങൾ തച്ചുടയ്ക്കുക, ഒരിക്കലും അടങ്ങിയിരിക്കാത്ത സ്വഭാവം, അമിതമായ ശാഠ്യവും നിർബന്ധബുദ്ധിയും തുടങ്ങിയ സ്വഭാവങ്ങളെല്ലാം രക്ഷിതാക്കൾ ശ്രദ്ധിക്കുകയും ആവശ്യമെങ്കിൽ കൗൺസലിംഗ് സഹായവും തേടണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |