SignIn
Kerala Kaumudi Online
Friday, 26 April 2024 5.50 PM IST

സിബിൽ സ്കോർ കുറവായതിനാൽ ലോൺ കിട്ടുന്നില്ലേ? എന്താണ് സിബിൽ, ലോൺ കിട്ടാൻ എത്ര സ്‌കോർ വേണം 

cibil

ഒരുപാട് ആളുകൾ പരാതിയായി പറയാറുള്ളതാണ് സിബിൽ സ്‌കോർ കുറവായതിനാൽ ലോൺ കിട്ടിയില്ല എന്നത്. എന്നാൽ പലർക്കും സിബിൽ സ്‌കോർ എന്താണെന്ന കാര്യത്തിൽ വ്യക്തമായ ധാരണയില്ല. തെറ്റായ തീരുമാനങ്ങളിലൂടെയും ക്രെഡിറ്റ് കാർഡ് ഉപയോഗത്തിലൂടെയും സിബിൽ സ്കോർ നഷ്ടപ്പെടുത്തുന്നവരാണ് ഏറെയും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മികച്ച സ്കോർ നേടാൻ എളുപ്പമാണ്.

എന്താണ് സിബിൽ സ്കോ‌ർ, എത്ര വേണം

ഒരാളുടെ ക്രെഡിറ്റ് ഹിസ്റ്ററി, റേറ്റിംഗ്, വിശദാംശങ്ങൾ എന്നിവയുടെ മൂന്നക്ക സംഗ്രഹമാണ് സിബിൽ സ്കോർ. സിബിൽ റിപ്പോർട്ട് അഥവാ ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ടിലെ ഹിസ്റ്ററി നോക്കിയാണ് സ്കോർ നിശ്ചയിക്കുന്നത്.

300 മുതൽ 900 വരെയാണ് സിബിൽ സ്കോറിന്റെ റേഞ്ച്. 900 നോട് അടുക്കുന്തോറും നിങ്ങളുടെ സ്കോർ മെച്ചപ്പെടുന്നു. 700-900 റേഞ്ചിനെ മികച്ച സിബിൽ സ്കോർ ഗണത്തിൽപ്പെടുത്തിയിട്ടുണ്ട്. ക്രെഡിറ്റ് കാർഡ് ഉപയോഗം, ലോൺ തുടങ്ങിയവ സിബിലിനെ ബാധിക്കുന്ന ഒന്നാണ്.

cibil

മികച്ച സിബിൽ സ്കോറിനായി എന്ത് ചെയ്യണം

മികച്ച സിബിൽ സ്കോറുകൾ നിലനിർത്തുന്നതിൽ കൃത്യമായ തിരിച്ചടവിന് വലിയ പ്രാധാന്യമാണുള്ളത്. ലോൺ അടവ് തെറ്റുന്നത് സിബിലിനെ ബാധിക്കുമെങ്കിലും ഇക്കാര്യത്തിൽ ആളുകൾ വളരെ ശ്രദ്ധാലുക്കളാണ്. മിക്കവരുടെയും സിബിൽ സ്കോറിനെ കുറയ്ക്കുന്നത് ക്രെഡിറ്റ് കാർ‌ഡ് ഉപയോഗമാണ്.

കൃത്യമായ പദ്ധതികളോടെ ക്രെഡിറ്റ് കാർഡുകൾ കെെകാര്യം ചെയ്താൽ സിബിൽ സ്കോർ മികച്ചതാക്കാൻ സാധിക്കും. ലോണുകൾ മുടങ്ങിയാൽ കൃത്യസമയത്ത് തന്നെ ബൗൺസ് ചാർജ് അടച്ചാൽ കുറച്ച് നാളുകൾക്ക് ശേഷം സിബിൽ സ്കോർ മെച്ചപ്പെടുത്താൻ സാധിക്കും. കൃത്യമായി ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കുന്നതും ഗുണം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, CIBIL SCORE, CIBIL, CREDIT CARD, LOAN, PERSONAL LOAN
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.