SignIn
Kerala Kaumudi Online
Friday, 26 April 2024 11.16 PM IST

റഷ്യയിൽ സൈനിക അട്ടിമറി നടന്നേക്കാം എന്ന് സൂചന | VIDEO

പുട്ടിൻ യുഗം അവസാനിച്ചോ എന്നാണിപ്പോൾ ഉയരുന്ന ചോദ്യം. പുട്ടിൻ യുഗത്തിന് അന്ത്യം കുറിച്ചു കൊണ്ട് റഷ്യയിൽ സൈനിക അട്ടിമറി നടന്നേക്കാം എന്നാണ് അഭ്യൂഹങ്ങൾ പരക്കുന്നത്. അതുകൊണ്ട് അധികകാലം പുട്ടിന് അധികാരത്തിൽ തുടരാൻ കഴിയില്ല. ഈ പ്രവചനം നടത്തിയിരിക്കുന്നത് യുക്രെയ്ൻ മിലിട്ടറി ഇന്റലിജൻസിന്റെ മേധാവിയായ മേജർ ജനറൽ കൈറിലോ ബുഡാനോവ് ആണ്. മാത്രമല്ല ഇതിനിടെ നെതർലൻഡ്സ് ആസ്ഥാനം ആയുള്ള ബെലിങ്ക്യാറ്റ് എന്ന അന്വേഷണ ജേണലിസം സ്ഥാപനവും ഇതു സംബന്ധിച്ച് സംശയങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ റഷ്യൻ പൊളിറ്റിക്സ് അന്വേഷണ വിദഗ്ധനായ ക്രിസ്റ്റോ ഗ്രോസേവ് ഇങ്ങനെയൊരു അട്ടിമറിയിലേക്കു നയിച്ചേക്കാവുന്ന സാഹചര്യവും വിവരിച്ചിട്ടുണ്ട്.

russia

യുക്രെയ്ൻ യുദ്ധം പുടിനുമേൽ വലിയ സമ്മർദ്ദം ഏറ്റുന്നുണ്ട്. ചിലപ്പോൾ അറ്റക്കൈയ്ക്ക് ആണവായുധം പ്രയോഗിക്കുന്നതിലേക്ക് ഇത് അദ്ദേഹത്തെ നയിച്ചേക്കാം. ആണവായുധം ഉപയോഗിക്കാൻ പുടിൻ നിർദേശം നൽകുകയും പ്രതിരോധ മേഖലയിലെ ഉന്നതരിൽ ആരെങ്കിലും അതിനു തയാറാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാകും അട്ടിമറിക്കു തുടക്കമാകുകയെന്ന് ക്രിസ്റ്റോ ഗ്രോസേവ് പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, RUSSIA, RUSSIAN, UKRAINE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.