കൊച്ചി: മുതിർന്ന എൻ.സി.പി നേതാവും കോഴിക്കോട് മുൻ മേയറുമായിരുന്ന അഡ്വ. എ. ശങ്കരന്റെ നിര്യാണത്തിൽ സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ അനുശോചനം രേഖപ്പെടുത്തി. കോഴിക്കോടിന്റെ രാഷ്ട്രീയസാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന വ്യക്തിത്വത്തെയാണ് നഷ്ടമായിരിക്കുന്നതയെന്ന് അദ്ദേഹം അനുസ്മരിച്ചു. മേയർ എന്ന നിലയിൽ കോഴിക്കോടിന്റെ വികസനത്തിനായി ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് അഡ്വ. എ. ശങ്കരൻ നടത്തിയത്. എൽ.ഡി.എഫ് ജില്ലാ കൺവീനർ, എൻ.സി.പി സംസ്ഥാന നിർവ്വാഹക സമിതിയംഗം, ഐ.എൻ.എൽ.സി സംസ്ഥാന പ്രസിഡന്റ്, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എന്നിങ്ങനെ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |