SignIn
Kerala Kaumudi Online
Friday, 26 April 2024 6.37 AM IST

പി.സിയെ അകത്താക്കാൻ പിഴവറ്റ പൊലീസ് നീക്കം

p

തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസിൽ പി.സി ജോർജിന് വീണ്ടും ജാമ്യം ലഭിക്കാതിരിക്കാൻ പൊലീസ് നടത്തിയത് കരുതലോടെയുള്ള നാടകീയ നീക്കം. വഴിനീളെയുള്ള പ്രതിഷേധങ്ങൾ അതിജീവിച്ച്, ബുധനാഴ്ച പാതിരാവ് പിന്നിട്ട് 12.40 ഓടെ എ.ആർ ക്യാമ്പിലെത്തിച്ച പി.സി. ജോർജിനെ രാത്രിതന്നെ മജിസ്‌ട്രേട്ടിനുമുന്നിൽ ഹാജരാക്കാനുള്ള തീരുമാനമുണ്ടായിരുന്നു. എന്നാൽ, ആരോഗ്യകാരണങ്ങൾ ചൂണ്ടികാട്ടി ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യം ഉന്നയിക്കുമെന്നുള്ളതിനാൽ പൊലീസ് ചുവടുമാറ്റി. രാവിലെ 7.35ന് വഞ്ചിയൂർ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി.

ആദ്യ അറസ്റ്റിൽ പബ്ലിക് പ്രോസിക്യൂട്ടറുമായി പൊലീസ് കൃത്യമായ ആശവിനിമയം നടത്തിയില്ലെന്ന പിഴവ് ആവർത്തിക്കാതിരിക്കാൻ റിമാൻഡ് റിപ്പോർട്ട് തയ്യാറാക്കി രണ്ടു തവണ അന്വേഷണ ഉദ്യോഗസ്ഥനായ ഫോർട്ട് എ.സി പബ്ലിക് പ്രോസിക്യൂട്ടറുമായി ചർച്ചനടത്തി.

എ.ആർ ക്യാമ്പിൽ നിന്ന് ഏഴോടെ, 9ന് ജയിലിൽ

രാവിലെ ഏഴോടെ പി.സി.ജോർജ്ജുമായി പൊലീസ് വാഹനം എ.ആർ.ക്യാമ്പിൽ നിന്നു പുറത്തേക്ക്. പിന്തുണ അറിയിച്ച് ബി.ജെ.പി പ്രവർത്തകരുടെ മുദ്രാവാക്യം വിളി. വൈദ്യപരിശോധക്കായി ജനറൽ ആശുപത്രിയിലെത്തിയപ്പോഴും പൂവിതറി അഭിവാദ്യങ്ങൾ. കാര്യമായ പ്രതിഷേധനങ്ങളൊന്നുമില്ലതെ ജോർജ്ജിനെ കോടതിയിൽ ഹാജരാക്കി.

നിരന്തരമായ പ്രസ്താവനക്കു പിന്നിൽ ഗൂഢാലോചയുണ്ടെന്നും കസ്റ്റഡിയിൽ വേണമെന്നുമുള്ള അപേക്ഷയും പൊലീസ് നൽകി. തുടർന്ന് വഞ്ചിയൂർ മജിസ്ട്രേട്ട് കോടതി ജോർജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പൊലീസ് അകമ്പടയിൽ പി.സി.ജോർജിനെ 584 റിമാൻഡ് തടവുകാരനായി പൂജപ്പുര ജില്ല ജയിലിലെത്തിച്ചു.

രണ്ടര മണിക്കൂറിൽ തലസ്ഥാനം

ബുധനാഴ്ച രാത്രി പത്തോടെയാണ് ജോർജിനെയും കൊണ്ടുള്ള വൻ പൊലീസ് സംഘം തിരുവനന്തപുരത്തേക്ക് തിരിച്ചത്. രണ്ടരമണിക്കൂറിൽ തിരുവനന്തപുരം എ.ആർ ക്യാമ്പിലെത്തി. ആറ്റിങ്ങൽ ടൗൺ, നാവായിക്കുളം, മംഗലപുരം, അമ്പലപ്പുഴ മേഖലകളിൽ ബി.ജെ.പി പ്രവർത്തകരുടെ അഭിവാദ്യം. മംഗലപുരത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ പൊലീസ് വാഹനം തട്ടി ഒരാൾക്ക് പരിക്കേറ്റു. ചന്തവിള സ്വദേശി മുഹമ്മദ് ബഷീറിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. മുഹമ്മദ് ബഷീറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി പത്രണ്ടോടെ എ.ആർ ക്യാമ്പിനു മുന്നിൽ ഇരുപതോളം ഐ.എൻ.എൽ പ്രവർത്തകരും വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി പ്രവ‌ർത്തകരും ഒത്തുകൂടിയത് വാക്കേറ്റത്തിൽ കലാശിച്ചു. തുടർന്ന് കഴക്കൂട്ടം അസി. കമ്മിഷണറുടെ നേതൃത്വത്തിൽ പ്രതിഷേധക്കാരെ അറസ്റ്റുചെയ്ത് നീക്കി. ക്യാമ്പിനുമുന്നിൽ സുരക്ഷയ്ക്കായി നൂറിലധികം പൊലീസുകാരെ വിന്യസിച്ചിരുന്നു.

പി.​സി.​ ​ജോ​ർ​ജ് പൂ​ജ​പ്പു​ര​ ​ സെൻട്രൽ ​ജ​യി​ലിൽ
​ ​ക​സ്റ്റ​ഡി​യി​ൽ​ ​വേ​ണ​മെ​ന്ന് ​പൊ​ലീ​സ്
​ ​ആ​രേ​യും​ ​ഭ​യ​മി​ല്ലെ​ന്ന് ​ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം​:​ ​ഹി​ന്ദു​മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ​ ​വി​ദ്വേ​ഷ​ ​പ്ര​സം​ഗം​ ​ന​ട​ത്തി​യ​ ​കേ​സി​ൽ​ ​ജാ​മ്യം​ ​റ​ദ്ദാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് ​അ​റ​സ്റ്രി​ലാ​യ​ ​മു​ൻ​ ​എം.​എ​ൽ.​എ.​ ​പി.​സി.​ ​ജോ​ർ​ജി​നെ​ ​വ​ഞ്ചി​യൂ​ർ​ ​ജു​ഡി​ഷ്യ​ൽ​ ​ഫ​സ്റ്റ് ​ക്ളാ​സ് ​മ​ജി​സ്ട്രേ​റ്റ് ​കോ​ട​തി​ 14​ ​ദി​വ​സ​ത്തേ​ക്ക് ​റി​മാ​ൻ​ഡ് ​ചെ​യ്തു.​ ​ജോ​ർ​ജി​നെ​ ​പൂ​‌​ജ​പ്പു​ര​ ​സെൻട്രൽ ​ജ​യി​ലി​ലാ​ക്കി.​ ​ജി​ല്ലാ ജയി​ലി​ൽ പ്രവേശി​പ്പി​ച്ചി​രുന്ന ജോർജി​നെ സുരക്ഷാ കാരണങ്ങളാലാണ് സെൻട്രൽ ജയി​ലി​ലേക്കു മാറ്റി​യത്. ജൂ​ൺ​ ​എ​ട്ടു​വ​രെ​യാ​ണ് ​റി​മാ​ൻ​ഡ് ​കാ​ലാ​വ​ധി.

പൊ​ലീ​സി​നെ​ക്കു​റി​ച്ച് ​എ​ന്തെ​ങ്കി​ലും​ ​പ​രാ​തി​യു​ണ്ടോ​ ​എ​ന്ന് ​കോ​ട​തി​ ​ജോ​ർ​ജി​നോ​ട് ​ആ​രാ​ഞ്ഞ​പ്പോ​ൾ.​ ​ഇ​ല്ലെ​ന്നാ​യി​രു​ന്നു​ ​മ​റു​പ​ടി.​ ​പൊ​ലീ​സ് ​മ​ർ​ദ്ദി​ക്കു​മെ​ന്ന​ ​ഭ​യ​മു​ണ്ടോ​യെ​ന്ന​ ​കോ​ട​തി​യു​ടെ​ ​ചോ​ദ്യ​ത്തി​ന് ​ത​നി​ക്ക് ​ആ​രേ​യും​ ​ഭ​യ​മി​ല്ലെ​ന്നും​ ​പ​റ​ഞ്ഞു.​ ​എ​റ​ണാ​കു​ളം​ ​വെ​ണ്ണ​ല​യി​ൽ​ ​ന​ട​ത്തി​യ​ ​വി​ദ്വേ​ഷ​ ​പ്ര​സം​ഗ​വും​ ​തി​രു​വ​ന​ന്ത​പു​രം​ ​ഹി​ന്ദു​ ​മ​ഹാ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​ന​ട​ത്തി​യ​ ​പ്ര​സം​ഗ​വും​ ​ഏ​തെ​ങ്കി​ലും​ ​ഗൂ​ഢാ​ലോ​ച​ന​യു​ടെ​ ​ഭാ​ഗ​മാ​ണോ​ ​എ​ന്നും​ ​മ​റ്റാ​രെ​ങ്കി​ലും​ ​ഇ​തി​ന് ​പി​ന്നി​ലു​ണ്ടോ​യെ​ന്നും​ ​അ​റി​യാ​ൻ​ ​ജോ​ർ​ജി​നെ​ ​ക​സ്റ്റ​ഡി​യി​ൽ​ ​ചോ​ദ്യം​ ​ചെ​യ്യ​ണ​മെ​ന്ന് ​റി​മാ​ൻ​ഡ് ​റി​പ്പോ​ർ​ട്ടി​ൽ​ ​പൊ​ലീ​സ് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ക​സ്റ്റ​ഡി​യി​ൽ​ ​വേ​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​കോ​ട​തി​ ​ഈ​ ​മാ​സം​ 30​ന് ​പ​രി​ഗ​ണി​ക്കും.​ ​പ്രോ​സി​ക്യൂ​ഷ​ന് ​വേ​ണ്ടി​ ​എ​സ്.​ ​സു​ജ​കു​മാ​രി​ ​ഹാ​ജ​രാ​യി.


'​ജാ​മ്യം​ ​കി​ട്ടി​യ​ശേ​ഷം എ​ല്ലാം​ ​പ​റ​യാം'
ത​ന്നെ​ ​എ​ന്തി​നാ​ണ് ​പൊ​ലീ​സ് ​ദേ​ഹ​ണ്ഡി​ച്ച് ​കൊ​ണ്ടു​ന​ട​ക്കു​ന്ന​തെ​ന്ന് ​പി.​സി.​ജോ​ർ​ജ്.​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​പാ​ലാ​രി​വ​ട്ടം​ ​സ്റ്റേ​ഷ​നി​ൽ​ ​എ​ത്തി​യ​താ​ണ്.​ ​ജാ​മ്യം​ ​ല​ഭി​ച്ച​തി​നു​ശേ​ഷം​ ​എ​ല്ലാം​ ​പ​റ​യാം.​ ​ഇ​ത് ​ക്രൂ​ര​ത​യാ​ണെ​ന്നും​ ​പൊ​ലീ​സ് ​വാ​ഹ​ന​ത്തി​ൽ​ ​ക​യ​റു​ന്ന​തി​നി​ടെ​ ​ജോ​ർ​ജ് ​പ്ര​തി​ക​രി​ച്ചു.

ആ​രോ​ഗ്യ​സ്ഥി​തി മോ​ശം​:​ ​ഷോ​ൺ​ ​ജോ​ർ​ജ്
പി​താ​വി​നോ​ട് ​പൊ​ലീ​സ് ​വ​ള​രെ​ ​മാ​ന്യ​മാ​യാ​ണ് ​പെ​രു​മാ​റി​യ​തെ​ന്ന് ​പി.​സി.​ ​ജോ​ർ​ജി​ന്റെ​ ​മ​ക​ൻ​ ​ഷോ​ൺ​ ​ജോ​ർ​ജ് ​പ​റ​ഞ്ഞു.​ ​കോ​ട​തി​ ​ജാ​മ്യം​ ​നി​ഷേ​ധി​ച്ച​തു​കൊ​ണ്ടും​ ​കോ​ട​തി​യോ​ട് ​ബ​ഹു​മാ​ന​മു​ള്ള​തു​കൊ​ണ്ടു​മാ​ണ് ​സ്വ​മേ​ധ​യാ​ ​അ​ദ്ദേ​ഹം​ ​ഹാ​ജ​രാ​യ​ത്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ആ​രോ​ഗ്യ​സ്ഥി​തി​ ​മോ​ശ​മാ​ണെ​ന്നും​ ​ഷോ​ൺ​ ​പ​റ​ഞ്ഞു.​ ​പി.​സി.​ ​ജോ​ർ​ജി​നെ​ ​എ​ത്തി​ച്ച​ ​എ.​ ​ആ​ർ.​ ​ക്യാ​മ്പി​ലേ​ക്ക് ​ആ​ദ്യം​ ​ഷോ​ൺ​ ​ജോ​ർ​ജി​നെ​ ​പൊ​ലീ​സ് ​ക​യ​റ്റി​വി​ട്ടി​ല്ലെ​ങ്കി​ലും​ ​പി​ന്നീ​ട് ​പോ​കാൻ
അ​നു​വ​ദി​ച്ചു.

ജോ​ർ​ജ് ​ക​സ്റ്റ​ഡി​യി​ൽ​ ​തു​ട​രു​ന്ന​തു കൊ​ണ്ട് ​എ​ന്തു​നേ​ട്ടം​:​ ​ഹൈ​ക്കോ​ട​തി

കൊ​ച്ചി​:​ ​വി​ദ്വേ​ഷ​ ​പ്ര​സം​ഗ​ക്കേ​സി​ൽ​ ​അ​റ​സ്റ്റി​ലാ​യ​ ​പി.​സി​ ​ജോ​ർ​ജി​നെ​ ​ക​സ്‌​റ്റ​ഡി​യി​ൽ​ ​വ​യ്ക്കു​ന്ന​തു​കൊ​ണ്ട് ​എ​ന്തു​ ​നേ​ട്ട​മാ​ണെ​ന്ന് ​ഹൈ​ക്കോ​ട​തി.​ ​ജാ​മ്യ​ ​വ്യ​വ​സ്ഥ​ ​ലം​ഘി​ച്ചെ​ന്ന​തും​ ​സ​മാ​ന​ ​കു​റ്റ​കൃ​ത്യം​ ​ചെ​യ്തെ​ന്ന​തും​ ​ശ​രി​യാ​ണ്.​ ​ജോ​ർ​ജ് ​പ​റ​ഞ്ഞ​തൊ​ക്കെ​ ​വീ​ഡി​യോ​യി​ൽ​ ​പ​ക​ർ​ത്തി​യി​ട്ടു​ണ്ട്.​ ​ഈ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​എ​ന്തി​ന് ​ക​സ്റ്റ​ഡി​യി​ൽ​ ​തു​ട​ര​ണ​മെ​ന്നും​ ​ഏ​തു​ ​ത​ര​ത്തി​ലു​ള്ള​ ​അ​ന്വേ​ഷ​ണ​മാ​ണ് ​ന​ട​ക്കു​ന്ന​തെ​ന്നും​ ​ജോ​ർ​ജി​ന്റെ​ ​ജാ​മ്യാ​പേ​ക്ഷ​ ​പ​രി​ഗ​ണി​ക്ക​വേ​ ​കോ​ട​തി​ ​ആ​രാ​ഞ്ഞു.

ഈ​ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​മ​റു​പ​ടി​ ​ന​ൽ​കാ​ൻ​ ​പ്രോ​സി​ക്യൂ​ഷ​ൻ​ ​ഡ​യ​റ​ക്‌​ട​ർ​ ​ജ​ന​റ​ൽ​ ​ടി.​എ.​ഷാ​ജി​ ​സ​മ​യം​ ​തേ​ടി​യ​തി​നാ​ൽ​ ​ജ​സ്റ്റി​സ് ​പി.​ഗോ​പി​നാ​ഥി​ന്റെ​ ​ബെ​ഞ്ച് ​ജാ​മ്യാ​പേ​ക്ഷ​ ​ഇ​ന്ന് ​ഉ​ച്ച​യ്ക്ക് 1.45​നു​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി.​ ​വെ​ണ്ണ​ല​യി​ലെ​ ​വി​ദ്വേ​ഷ​ ​പ്ര​സം​ഗ​ത്തെ​ത്തു​ട​ർ​ന്ന് ​പാ​ലാ​രി​വ​ട്ടം​ ​പൊ​ലീ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​കേ​സി​ൽ​ ​പി.​സി.​ ​ജോ​ർ​ജ് ​ന​ൽ​കി​യ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​യും​ ​ഇ​തോ​ടൊ​പ്പം​ ​പ​രി​ഗ​ണി​ക്കും.

ക്രൈ​സ്ത​വ​ ​സ്വാ​ധീ​നം​:​ ​ജോ​ർ​ജി​നെ ഇ​ന്ധ​ന​മാ​ക്കാ​ൻ​ ​ബി.​ജെ.​പി

□​ത​ന്ത്ര​പൂ​ർ​വം​ ​ത​ട​യി​ടാ​ൻ​ ​എ​ൽ.​ഡി.​എ​ഫും​ ​യു.​ഡി.​എ​ഫും

തി​രു​വ​ന​ന്ത​പു​രം​:​ ​വ​ർ​ഗീ​യ​ ​വി​ദ്വേ​ഷ​ ​പ്ര​സം​ഗ​ത്തി​ന്റെ​ ​പേ​രി​ലെ​ ​പി.​സി.​ ​ജോ​ർ​ജി​ന്റെ​ ​അ​റ​സ്റ്റി​ലൂ​ടെ​ ​വീ​ണു​കി​ട്ടി​യ​ ​ഇ​ന്ധ​നം​ ​ഹി​ന്ദു,​ ​ക്രൈ​സ്ത​വ​ ​മേ​ഖ​ല​യി​ൽ​ ​രാ​ഷ്ട്രീ​യ​ ​മു​ത​ലെ​ടു​പ്പി​ന് ​ആ​യു​ധ​മാ​ക്കാ​നു​ള്ള​ ​ബി.​ജെ.​പി​ ​ശ്ര​മം,​ ​പ്ര​ചാ​ര​ണ​ത്തി​ന്റെ​ ​അ​വ​സാ​ന​ ​നാ​ളു​ക​ളി​ൽ​ ​തൃ​ക്കാ​ക്ക​ര​യി​ലെ​ ​ത്രി​കോ​ണ​ ​യു​ദ്ധം​ ​കൂ​ടു​ത​ൽ​ ​മു​റു​ക്കി.​ ​ഇ​തി​നെ​ ​ത​ന്ത്ര​പ​ര​മാ​യി​ ​മ​റി​ക​ട​ക്കാ​നാ​ണ് ​എ​ൽ.​ഡി.​എ​ഫി​ന്റെ​യും​ ​യു.​ഡി.​എ​ഫി​ന്റെ​യും​ ​നീ​ക്കം.
കു​റ​ച്ചു​കാ​ല​മാ​യി​ ​ക്രൈ​സ്ത​വ​മേ​ഖ​ല​യി​ൽ​ ​മു​സ്ലിം​ ​വി​രോ​ധ​ ​പ്ര​ചാ​ര​ണം​ ​ഒ​ളി​ഞ്ഞും​ ​തെ​ളി​ഞ്ഞും​ ​ന​ട​ക്കു​ന്നു​ണ്ട്.​ ​ക്രൈ​സ്ത​വ​ ​മേ​ഖ​ല​യി​ൽ​ ​സ്വാ​ധീ​ന​മു​ണ്ടാ​ക്കാ​നു​ള്ള​ ​വ​ഴി​ ​ജോ​ർ​ജി​ലൂ​ടെ​ ​തു​റ​ന്നു​കി​ട്ടു​മെ​ന്നാ​ണ് ​ബി.​ജെ.​പി​യു​ടെ​ ​ക​ണ​ക്കു​കൂ​ട്ട​ൽ.​ ​എ​ന്നാ​ൽ,​ ​ആ​ല​പ്പു​ഴ​യി​ൽ​ ​കു​ട്ടി​യെ​ക്കൊ​ണ്ട് ​വ​ർ​ഗീ​യ​ ​പ്ര​കോ​പ​ന​ ​മു​ദ്രാ​വാ​ക്യം​ ​വി​ളി​പ്പി​ച്ച​തി​ന് ​ര​ണ്ട് ​പോ​പ്പു​ല​ർ​ ​ഫ്ര​ണ്ട് ​നേ​താ​ക്ക​ളെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​തി​നെ​ ​ജോ​ർ​ജി​ന്റെ​ ​അ​റ​സ്റ്റി​നോ​ട് ​തു​ല​നം​ ​ചെ​യ്താ​ണ് ​സി.​പി.​എം​ ​ഇ​തി​ന് ​ത​ട​യി​ടാ​ൻ​ ​നോ​ക്കു​ന്ന​ത് .​ ​ക്രൈ​സ്ത​വ​ർ​ക്കു
നേ​രേ​ ​ക​ഴി​ഞ്ഞ​ ​ക്രി​സ്മ​സ് ​നാ​ളി​ൽ​ ​രാ​ജ്യ​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യ​ ​സം​ഘ​പ​രി​വാ​ർ​ ​ആ​ക്ര​മ​ണ​ങ്ങ​ളെ​യും​ ​സി.​പി.​എം​ ​ഓ​ർ​മ്മി​പ്പി​ക്കു​ന്നു.
അ​തേ​ ​സ​മ​യം,​ ​ഭൂ​രി​പ​ക്ഷ,​ ​ന്യൂ​ന​പ​ക്ഷ​ ​വ​ർ​ഗീ​യ​ത​ക​ളെ​ ​പ്രീ​ണി​പ്പി​ക്കു​ന്ന​ ​ഇ​ട​തു​ ​സ​ർ​ക്കാ​രി​ന്റെ​ ​സ​മീ​പ​ന​മാ​ണ് ​കേ​ര​ള​ത്തി​ൽ​ ​വി​ദ്വേ​ഷ​ ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ ​പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ടാ​ൻ​ ​കാ​ര​ണ​മെ​ന്ന് ​ആ​രോ​പി​ക്കു​ക​യാ​ണ് ​യു.​ഡി.​എ​ഫ്.​ ​ജോ​ർ​ജി​നെ​യും​ ​പോ​പ്പു​ല​ർ​ ​ഫ്ര​ണ്ടി​നെ​യും​ ​ഒ​രു​ ​പോ​ലെ​ ​ത​ള്ളി​പ്പ​റ​യു​ക​യും​ ​ചെ​യ്യു​ന്നു.
ഹി​ന്ദു,​ ​ക്രി​സ്ത്യ​ൻ,​ ​മു​സ്ലിം​ ​വോ​ട്ട​ർ​മാ​ർ​ ​ഒ​രു​ ​പോ​ലെ​ ​നി​ർ​ണാ​യ​ക​മാ​യ​ ​തൃ​ക്കാ​ക്ക​ര​യി​ൽ​ ​ക​ലു​ഷി​ത​മാ​യ​ ​പു​തി​യ​ ​രാ​ഷ്ട്രീ​യാ​ന്ത​രീ​ക്ഷം​ ​ഏ​തു​ ​നി​ല​യി​ൽ​ ​പ്ര​തി​ഫ​ലി​ക്കു​മെ​ന്ന​താ​ണ് ​ഉ​റ്റു​നോ​ക്ക​പ്പെ​ടു​ന്ന​ത്.​ ​വി​ക​സ​നം​ ​മു​ഖ്യ​ ​അ​ജ​ൻ​ഡ​യാ​യാ​ണ് ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​പ്ര​ചാ​ര​ണ​ ​ഗോ​ദ​ ​ഉ​ണ​ർ​ന്ന​തെ​ങ്കി​ലും,​ ​മ​റ്റ് ​പ​ല​ ​അ​ജ​ൻ​ഡ​ക​ളു​മാ​ണ് ​ആ​ധി​പ​ത്യം​ ​സ്ഥാ​പി​ച്ച​ത്.​ ​ആ​ക്ര​മി​ക്ക​പ്പെ​ട്ട​ ​ന​ടി​യു​ടെ​ ​പ​രാ​തി​യും,​ ​ഇ​ട​തു​ ​സ്ഥാ​നാ​ർ​ത്ഥി​ക്കെ​തി​രാ​യ​ ​അ​ശ്ലീ​ല​ ​വീ​ഡി​യോ​ ​പ്ര​ചാ​ര​ണ​വും​ ​അ​തി​നെ​തി​രാ​യ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഭാ​ര്യ​യു​ടെ​ ​പ്ര​തി​ക​ര​ണ​വു​മെ​ല്ലാം​ ​തൃ​ക്കാ​ക്ക​ര​പ്പോ​രി​ന് ​അ​ന്തി​മ​ ​ഘ​ട്ട​ത്തി​ൽ​ ​വീ​ര്യം​ ​പ​ക​രു​ന്നു.

ജാ​മ്യം​ ​റ​ദ്ദാ​ക്കി​യ​തി​നെ​തി​രെ​ ​ഹ​ർ​ജി

കൊ​ച്ചി​:​ ​വി​ദ്വേ​ഷ​ ​പ്ര​സം​ഗ​ക്കേ​സി​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​മ​ജി​സ്‌​ട്രേ​റ്റ് ​കോ​ട​തി​ ​ജാ​മ്യം​ ​റ​ദ്ദാ​ക്കി​യ​ ​ഉ​ത്ത​ര​വി​നെ​തി​രെ​ ​പി.​സി.​ ​ജോ​ർ​ജ് ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ഹ​ർ​ജി​ ​ന​ൽ​കി.​ ​ജ​സ്റ്റി​സ് ​സി​യാ​ദ് ​റ​ഹ്‌​മാ​ന്റെ​ ​ബെ​ഞ്ച് ​ഇ​ന്ന് ​പ​രി​ഗ​ണി​ക്കും.​ ​ജാ​മ്യം​ ​റ​ദ്ദാ​ക്കി​യ​ ​മ​ജി​സ്‌​ട്രേ​റ്റി​ന്റെ​ ​തീ​രു​മാ​നം​ ​തെ​റ്റാ​ണെ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ​ഹ​ർ​ജി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PCGEORGE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.