പാരീസ് : ലോക രണ്ടാം റാങ്ക് പുരുഷ താരം ഡാനിൽ മെദ്വദേവ് ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ മൂന്നാം റൗണ്ടിലെത്തി. ഇന്നലെ രണ്ടാം റൗണ്ടിൽ സെർബിയയുടെ ലാസ്ലോ ദേയ്രയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് മെദ്വദേവ് മുന്നേറിയത്. സ്കോർ :6-4,6-3,6-4. മൂന്നാം റൗണ്ടിൽ 28-ാം സീഡ് സെർബിയൻ താരം മിയോമിറാണ് മെദ്വദേവിന്റെ എതിരാളി.
വനിതാ സിംഗിൾസിൽ മൂന്നാം സീഡ് സ്പാനിഷ് താരം പൗല ബഡോസ രണ്ടാം റൗണ്ടിൽ വിജയം നേടി.സ്ളൊവേനിയൻ താരം കായാ യുവാനെ 7-5,3-6,6-2 എന്ന സ്കോറിനാണ് പൗല തോൽപ്പിച്ചത്.
ബൊപ്പണ്ണ സഖ്യം പ്രീ ക്വാർട്ടറിൽ
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ - മാറ്റ് വേ മിഡിൽകൂപ്പ് സഖ്യം പ്രീ ക്വാർട്ടറിലെത്തി. രണ്ടാം റൗണ്ടിൽ ബൊപ്പണ്ണ സഖ്യം 6-3,6-4ന് ആന്ദ്രേ ഗോലുബേവ്- ഫാബ്രിസ് മാർട്ടിൻ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |