SignIn
Kerala Kaumudi Online
Friday, 26 April 2024 10.52 PM IST

ടി വി അവതാരകയുടെ കൊലപാതകത്തിന് പകരം വീട്ടി സുരക്ഷാ സേന; കാശ്‌മീരിൽ രണ്ട് ലഷ്‌കർ ഭീകരരെ വധിച്ചു

militant

ശ്രീനഗർ: കാശ്‌മീരിൽ അവന്തിപോരയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ ഇ തൊയ്‌ബ ഭീകരരെ വധിച്ച് സുരക്ഷാ സേന. ടിവി അവതാരക അമ്രീൻ ഭട്ടിന്റെ കൊലപാതകത്തിൽ പങ്കുള‌ളവരെയാണ് സുരക്ഷാസേന വധിച്ചത്. അവന്തിപോര മേഖലയിലെ പുൽവാമ ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് കാശ്‌മീർ പൊലീസ് അറിയിച്ചു.

ഷാഹിദ് മുഷ്‌താഖ് ഭട്ട്, ഫർഹാൻ ഹബീബ് എന്നീ ഭീകരരാണ് ഇന്ന് കൊല്ലപ്പെട്ടത്. സ്ഥലത്തുനിന്നും ഒരു എകെ 47 തോക്കും, പിസ്‌റ്റളും തിരകളും കണ്ടെത്തിയിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളിലെ താരവും ടിവി അവതാരകയുമായ അമ്രീൻ ഭട്ട് ബുഡ്‌ഗാം ജില്ലയിലെ ചഡൂരയിൽ അവരുടെ വീട്ടിൽവച്ചാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അമ്രീന്റെ ബന്ധുവായ 10 വയസുകാരനും പരിക്കേറ്റു.

അതിനിടെ ശ്രീനഗറിലെ സൗർ മേഖലയിൽ മറ്റൊരു ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ ഭീകരരെ പൊലീസ് വധിച്ചു. ഇവരിൽനിന്നും ആയുധങ്ങളും സ്‌ഫോടകവസ്‌തുക്കളും പിടിച്ചെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, TWO MILITANTS, KILLED IN, KASHMIR ENCOUNTER, LASHKAR E TWAIBA, TV ANCHOR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.