മട്ടന്നൂർ: മോശം കാലാവസ്ഥയെ തുടർന്ന് തിരുവനന്തപുരത്ത് നിന്നും കണ്ണൂർ വിമാനത്താവളത്തിലെത്തിയ ഇൻഡിഗോ വിമാനം മംഗളൂരുവിലേക്ക് വഴി തിരിച്ചുവിട്ടു. ഇന്നലെ ഉച്ചയ്ക്ക് 12.40 ന് കണ്ണൂരിൽ ഇറങ്ങേണ്ട വിമാനമാണ് ശക്തമായ കാറ്റും മഴയും ഉണ്ടായതിനെ തുടർന്ന് വഴിതിരിച്ചുവിട്ടത്. തുടർന്ന് ഉച്ചയ്ക്ക് 3.05നാണ് വിമാനം തിരികെ കണ്ണൂരിലെത്തിയത്. വ്യാഴാഴ്ച വൈകീട്ട് അബുദാബിയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനവും പ്രതികൂല കാലാവസ്ഥയെ തുടർന്ന് ലാൻഡ് ചെയ്യാനാകാതെ കൊച്ചിയിലേക്ക് വഴി തിരിച്ചു വിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |