SignIn
Kerala Kaumudi Online
Friday, 26 April 2024 9.00 PM IST

ചോദ്യപേപ്പർ പിഴവ് ആവർത്തിക്കാതിരിക്കാൻ സർവകലാശാല : 'നാണക്കേട് " മാറ്റുമോ ഉപദേശകസമിതി

union

കണ്ണൂർ:മുൻവർഷങ്ങളിലെ ചോദ്യ പേപ്പർ ആവർത്തിച്ച് നാണം കെട്ട പശ്ചാത്തലത്തിൽ കണ്ണൂർ സർവ്വകലാശാലാ പരീക്ഷാ നടത്തിപ്പ് കുറ്റമറ്റതാക്കാൻ ഇനി ഉപദേശക സമിതി ഇടപെടും. ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് തീരുമാനമെടുത്തത്. സമിതിയുടെ നിർദേശമനുസരിച്ചായിരിക്കും ഇനി ചോദ്യ പേപ്പർ തയ്യാറാക്കുന്നത്.

മുഴുവൻ പരീക്ഷകൾക്കും ഓട്ടോമേറ്റഡ് ക്വസ്റ്റ്യൻ ജനറേഷൻ സോഫ്റ്റ് വെയർ വഴി ചോദ്യക്കടലാസ് തയ്യാറാക്കാനും ആലോചനയുണ്ട്. സോഫ്റ്റ് വെയർ ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കുമ്പോൾ പരീക്ഷാ നടത്തിപ്പ് പരാതിരഹിതവും സുരക്ഷിതവുമാകുമെന്ന വിദദ്ധരുടെ വിലയിരുത്തലിനെ തുടർന്നാണ് പുതിയ പരീക്ഷണങ്ങൾ. ചോദ്യബാങ്കിൽ നിന്ന് നറുക്കെടുന്നതു പോലെയാകും ചോദ്യങ്ങൾ തിരഞ്ഞെടുക്കുന്നത്.

സർവ്വകലാശാലാ സെന്ററുകളിലെ പി.ജി.പരീക്ഷകളിൽ ചോദ്യക്കടലാസിനായി ഇപ്പോൾ തന്നെ ഈ സോഫ്റ്റ് വെയർ ഉപയോഗിക്കുന്നുണ്ട്. ഇതു വൻ വിജയവുമാണെന്ന് നേരത്തെ തന്നെ സർവ്വകലാശാലാ കണ്ടെത്തിയിരുന്നു.

എട്ടുതവണ ആവർത്തിച്ചു

സർവ്വകലാശാലയിൽ കഴിഞ്ഞ മൂന്നുവർഷത്തിനിടെ എട്ട് തവണ പരീക്ഷാ നടത്തിപ്പ് അവതാളത്തിലായിട്ടുണ്ട്. ചോദ്യക്കടലാസ് ആവർത്തനം, സിലബസിന് പുറത്തുനിന്നുള്ള ചോദ്യങ്ങൾ തുടങ്ങിയവ കാരണം പരീക്ഷ മാറ്റിവെക്കേണ്ടി വന്നിട്ടുണ്ട്. രണ്ടു മാസത്തിനിടെ മാത്രം നാലു തവണ ചോദ്യപേപ്പർ ആവർത്തിച്ചു.പരീക്ഷാ കൺട്രോളർക്ക് ഇതിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കേണ്ടി വന്നു.

തീരുമാനങ്ങൾ വേറെയും

കേരള സർക്കാർ അംഗീകരിച്ച 36 അദ്ധ്യാപക തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാനും സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായി.സർവകലാശാല പഠന വകുപ്പുകളിലേക്ക് കോൺട്രാക്ട് അദ്ധ്യാപക നിയമനങ്ങൾക്കായുള്ള റാങ്ക് ലിസ്റ്റുകൾ അംഗീകരിച്ചു.

കേരള സെൽഫ് ഫിനാൻസ് കോളേജ് ബില്ലിന്റെ അടിസ്ഥാനത്തിൽ സർവകലാശാല തയ്യാറാക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സെൽഫ് ഫിനാൻസിംഗ് കോളേജ് മോണിറ്ററിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.വിവിധ വിഷയങ്ങളിൽ 14 പേർക്ക് ഗവേഷണ ബിരുദം നൽകാൻ തീരുമാനിച്ചു.

കലോത്സവ നടത്തിപ്പ് പരിഷ്കരിക്കും

സർവകലാശാല ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റിലെ എം.പി.എഡ് പ്രോഗ്രാമിന് എൻ.സി.ടി.ഇ. അംഗീകാരം ലഭിക്കുന്നതുവരെ യു.ജി.സി അംഗീകരിച്ച 'മാസ്റ്റർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്‌പോർട്‌സ് ' പ്രോഗ്രാം പുതിയ അക്കാഡമിക് വർഷത്തിൽ ആരംഭിക്കും .സർവ്വകലാശാല യൂണിയൻ പരിപാടികളും കലോത്സവ നടത്തിപ്പും കാലോചിതമായി പരിഷ്‌കരിക്കുന്നതിനുവേണ്ടി നിർദ്ദേശങ്ങൾ സമർപ്പിക്കുവാൻ സിൻഡിക്കേറ്റ് അംഗം എൻ.സുകന്യയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.