പയ്യന്നൂർ: സ്വയരക്ഷയ്ക്കും പരിരക്ഷയ്ക്കുമായി നീന്തൽ പഠിക്കൂവെന്ന സന്ദേശവുമായി ചാൾസൺ സ്വിമ്മിംഗ് അക്കാഡമി വിവിധയിടങ്ങളിൽ ബോധവൽക്കരണ നീന്തൽ സംഘടിപ്പിക്കും.അക്കാഡമിയിൽ പരിശീലനം പൂർത്തീകരിച്ചവർക്കായി കണ്ണൂർ സാധു ഇൻ സ്വിമ്മിംഗ് പൂളിലും, രാമന്തളി പുന്നാക്കടവ് പുഴയിലും കവ്വായി കായലിലുമായാണ് പരിപാടി. അക്കാഡമിയിൽ നിന്ന് ഓപ്പൺ വാട്ടർ ഉൾപ്പെടെ പരിശീലനം ലഭിച്ച 25 പേർ പങ്കെടുക്കും.കണ്ണൂർ സാധു ഹെറിറ്റേജ് സ്വിമ്മിംഗ് പൂളിലെ നീന്തൽ ഇന്ന് വൈകീട്ട് മൂന്നിനും രാമന്തളി പുന്നക്കടവിൽ 29ന് രാവിലെ ആറിനും തുടർന്ന് 7.30ന് കവ്വായി കായലിലെ ഏറൻപുഴയിലുമായാണ് പരിപാടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |