രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടിയായ ബിജെപിയുടെ ഒന്നാംകിട നേതാവ്. 2001 ഒക്ടോബർ 7 മുതൽ 2014 മേയ് 21 വരെ ഗുജറാത്ത് മുഖ്യമന്ത്രി. ഗുജറാത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായി തുടർന്ന വ്യക്തിയും നരേന്ദ്ര മോദിയാണ്. അതിനുശേഷം ഇതാ ഇന്ത്യയുടെ പ്രധാന മന്ത്രി പദത്തിൽ തുടർച്ചയായ 8 കൊല്ലം. അതിനിടയിൽ തന്നെ ലോകം അറിയപ്പെടുന്ന ഒരു നേതാവായി നരേന്ദ്ര മോദി മാറി.
വിവിധ ഭൂഖണ്ഡങ്ങളിൽ നടക്കുന്ന പ്രശ്നങ്ങളിൽ രഹസ്യമായും പരസ്യമായും ഒത്തുതീർപ്പിനെത്തുന്ന, ഏവർക്കും സമവായം ഉള്ള ഒരു നേതാവ് എന്ന പേരും അദ്ദേഹം നേടി. അന്താരാഷ്ട്ര നയതന്ത്ര തലത്തിൽ, നയതന്ത്ര കാര്യ നീക്കങ്ങളിൽ അഗ്രഗണ്യൻ. എന്തിനേറെ ഒരു അവശ്യഘട്ടത്തിൽ റഷ്യയുടെ വലംകൈയായി തുടരും എന്ന് തന്നെ പ്രഖ്യാപിച്ച മോദി അമേരിക്കക്കും ഒട്ടും പിണക്കാൻ പറ്റാത്ത വ്യക്തിത്വം കൂടിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |