SignIn
Kerala Kaumudi Online
Friday, 26 April 2024 9.12 PM IST

കടബാദ്ധ്യത തീർക്കാനുള്ള വഴി നാളെ ഈ നക്ഷത്രക്കാരെ തേടിയെത്തും; അടുത്ത ബന്ധുക്കളുമായിട്ടുണ്ടായിരുന്ന ശത്രുതയും മാറും

astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

2022 മെയ് 29 - 1197 ഇടവം 15 ഞായറാഴ്ച്ച .

( പുലർച്ചെ 4 മണി 38 മിനിറ്റ് 39 സെക്കന്റ് വരെ ഭരണി ശേഷം കാർത്തിക നക്ഷത്രം)

അശ്വതി: അവിചാരിത യാത്രകൾ വേണ്ടിവരും. മാനസിക സന്തോഷം വർധിക്കും. സുഹൃത്തുക്കൾ ഒത്തുചേരും. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും.

ഭരണി: ബിസിനസ്സിൽ നേട്ടങ്ങൾ കൈവരിക്കും. ദമ്പതികൾ ഒന്നിച്ച് യാത്രകൾ നടത്തും. തൊഴിൽരംഗത്തു നിന്ന് അവധിയെടുക്കും. പുണ്യസ്ഥല സന്ദർശനം നടത്തും. യാത്രയ്ക്കായി പണച്ചെലവ്, ത്വക് രോഗ ശമന സാധ്യത. ബിസിനസ്സിൽ പുതിയ പദ്ധതികളെ കുറിച്ച് ആലോചിക്കും,

കാര്‍ത്തിക: മനസ്സിന്റെ സന്തോഷം വർധിക്കും. ഭൂമിയിൽ നിന്നുള്ള ധനലാഭം, അയൽവാസികളുടെ സഹായം ലഭിക്കും സന്താനങ്ങൾക്കുണ്ടായിരുന്ന രോഗാരിഷ്ടതകൾ ശമിക്കും. സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ. ധനപരമായി അനുകൂലം.

രോഹിണി: മംഗള കർമങ്ങളിൽ സംബന്ധിക്കും. സഞ്ചാരക്ലേശം മൂലം ക്ഷീണം. കടബാധ്യതയിൽ നിന്ന് മോചനം. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സത്കർമങ്ങൾക്കായി പണം ചെലവിടും. ഭക്ഷണ സുഖമുണ്ടാവും. ബിസിനസ്സിൽ നേട്ടം കൈവരിക്കും.

മകയിരം: ധനപരമായി അനുകൂലം. സുഹൃത്തുക്കളുമായി ഒത്തുചേരൽ. തൊഴിൽപരമായ നേട്ടം. വിവാഹ ആലോചനകളിൽ തീരുമാനം എന്നിവ പ്രതീക്ഷിക്കാം. ഭക്ഷണസുഖം ലഭിക്കും. മുൻപിൻ ചിന്തിക്കാതെ പ്രവർത്തിക്കുന്ന ശീലത്തിൽ മാറ്റം ഉണ്ടാകും. സുഹൃത്തുകളുടെ പെരുമാറ്റം അനുകൂലമായിരിക്കില്ല.

തിരുവാതിര: ദാമ്പത്യപരമായ പ്രശ്നങ്ങൾ ശമിക്കും. സാമ്പത്തികമായി വിഷമതകൾ നേരിടും. പണം നൽകാനുള്ളവരിൽ നിന്ന് അകന്നു നിൽക്കും. സന്താനങ്ങൾക്ക് അരിഷ്ടത. വാഹനം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. വാഹനത്തിന് അറ്റകുറ്റപ്പണികൾ വേണ്ടിവരും.

പുണര്‍തം: രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ ജയം. വിദ്യാഭ്യാസപരമായും തൊഴില്‍പരമായും ഉയർന്ന വിജയം കൈവരിക്കും. സുഹൃദ്ബന്ധുജനസമാഗമം. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ബന്ധുക്കള്‍ നിമിത്തം നേട്ടം.

പൂയം: പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കുടുംബസമേതം യാത്രകൾ നടത്തും. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂല ഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് മികച്ച ലാഭം. ബന്ധുജനഗുണം വര്‍ദ്ധിക്കും.

ആയില്യം: പ്രതിസന്ധികളെ അതിജീവിക്കും. വിശ്രമം കുറഞ്ഞിരിക്കും. സുഹൃത്തുക്കളുമായി ചേർന്ന് ബിസിനസ് ആലോചന. വാഗ്ദാനങ്ങൾ നൽകി അബദ്ധത്തിൽ ചാടാതെ ശ്രദ്ധിക്കുക. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക. വിശ്രമം കുറയും. വിവാഹമാലോചിക്കുന്നവർക്ക് മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും.

മകം: ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കും, ആവശ്യത്തിലധികം മാനസിക സംഘർഷം, വിശ്രമം കുറയും. യാത്രകളിൽ സന്തോഷം ലഭിക്കും കുടുംബ സുഖം വർധന, പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും, ഭക്ഷണസുഖം ലഭിക്കും. പുതിയ വസ്ത്ര-ആഭരണ ലാഭം. ധനപരമായ ചെലവുകൾ വർദ്ധിക്കും.

പൂരം: ഭാര്യാ ഭർത്തൃബന്ധത്തിൽ പ്രശ്നങ്ങൾ. അധികാരികളിൽ നിന്ന് അനുകൂല തീരുമാനം ലഭിക്കും. സന്തോഷം നൽകുന്ന വാർത്തകൾ ഉണ്ടാകും, കുടുംബ സൗഖ്യം കുറയും. മാനസികമായ സംതൃപ്തി നഷ്ടപ്പെടും.

ഉത്രം: സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം. ബിസിനസ്സിൽ ധനനഷ്ടം. ഭക്ഷണ സുഖം കുറയും, ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ കുറയും. തൊഴിൽ പരമായി ചെറിയ അരിഷ്ടതകൾ. അനാവശ്യ മാനസിക ഉത്ക്കണ്ഠ അലട്ടും. ഗൃഹസുഖം കുറയും.

അത്തം: ജീവിത പങ്കാളി മൂലം തൊഴിൽ രംഗത്ത് പ്രശ്നങ്ങൾ ഉണ്ടാകുവാൻ സാധ്യത. അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും. വാഹന യാത്രകള്‍ക്കിടെ ധനനഷ്ടം സംഭവിക്കാനും സാധ്യത. ഇഷ്ട ജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും. ഭവനമാറ്റത്തിനുള്ള സാദ്ധ്യതയും നിലനിൽക്കുന്നു.

ചിത്തിര: പ്രേമബന്ധങ്ങളിൽ അസ്വസ്ഥതകൾ. വാഗ്വാദങ്ങളിൽ ഏർപ്പെടും. സർക്കാർ ജീവനക്കാർക്ക് മേലുദ്യോഗസ്ഥരുടെ അപ്രീതി, പണമിടപാടുകളിൽ നഷ്ടം, ബിസിനസ്സിൽ നേരിയ എതിർപ്പുകൾ. ദാമ്പത്യ കലഹങ്ങൾ. ഭാഗ്യ പരീക്ഷണങ്ങളിൽ ധനനഷ്ടം സംഭവിക്കാം. കർമരംഗത്ത് എതിർപ്പുകൾ

ചോതി : ബന്ധുക്കൾ തമ്മിൽ നിലനിന്നിരുന്ന ഭിന്നത അവസാനിക്കും. കടബാദ്ധ്യത കുറയ്ക്കുവാൻ സാധിക്കും. മംഗളകർമങ്ങളിൽ സംബന്ധിക്കും വാഹനത്തിന് അറ്റകുറ്റപ്പണികൾ. , അപവാദം കേൾക്കുവാൻ ഇടയുള്ളതിനാൽ എല്ലാകാര്യത്തിലും ശ്രദ്ധിക്കുക.


വിശാഖം : ബിസിനസുകളിൽ നിന്ന് മികച്ച നേട്ടം.വ്യവഹാര വിജയം പ്രതീക്ഷിക്കാം. മംഗള കർമങ്ങളിൽ സംബന്ധിക്കും. അധിക യാത്രകൾ വേണ്ടിവരും. ആരോഗ്യപരമായി പൊതുവെ അനുകൂലമല്ല. സാമ്പത്തികപരമായ വിഷമതകൾ അലട്ടും.

അനിഴം : മറ്റുള്ളവരെ അമിതമായി ആശ്രയിച്ച് മാനസിക വിഷമം വരുത്തിവയ്ക്കും. അവിചാരിത പണച്ചെലവ് ഉണ്ടാകും. ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയം. കുടുംബസൗഖ്യം. ആരോഗ്യപരമായി അനുകൂലം, വിവാഹം വാക്കുറപ്പിക്കും. തൊഴിൽപരമായ മാറ്റങ്ങൾ.


കേട്ട : തൊഴിൽരംഗത്ത് അന്യരുടെ ഇടപെടൽ. യാത്രകൾ വേണ്ടിവരും. മാനസിക സന്തോഷം വർധിക്കും. തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തനവിജയം കൈവരിക്കും. വിദേശ തൊഴിൽ ശ്രമത്തിൽ അനുകൂല തീരുമാനങ്ങൾ. കലാപരമായ നേട്ടങ്ങൾക്കു സാധ്യത.

മൂലം : പുതിയ വാഹനം വാങ്ങുവാൻ ആലോചിക്കും. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും. വ്യവഹാരങ്ങളിൽ തിരിച്ചടികൾ, പുണ്യസ്ഥല സന്ദർശനം, ദാമ്പത്യ ജീവിതത്തിൽ ചെറിയപ്രശ്നങ്ങൾ, വാക്കുതർക്കങ്ങൾ, തൊഴിൽരംഗത്ത് നേട്ടങ്ങൾ.

പൂരാടം : രോഗാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. മംഗളകര്‍മങ്ങളിൽ സംബന്ധിക്കും. ഗൃഹനിര്‍മാണത്തിൽ പുരോഗതി കൈവരിക്കും. വിദ്യാര്‍ഥികൾക്ക് പഠനത്തില്‍ മികവു പുലര്‍ത്താൻ സാധിക്കും. ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള പരിശ്രമം വിജയിക്കും നേട്ടം.

ഉത്രാടം : ആയുധം, അഗ്നി ഇവയാല്‍ പരിക്കേല്‍ക്കുവാൻ സാധ്യതയുണ്ട്. സഹോദരങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും. തൊഴിലില്‍ ഉത്തരവാദിത്തം വര്‍ധിക്കും. പ്രണയസാഫല്യമുണ്ടാകും. ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കും.

തിരുവോണം : അവിചാരിത ധനലാഭം. വിശ്രമം കുറഞ്ഞിരിക്കും. സാമ്പത്തിക വിഷമതകള്‍ ശമിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. സന്താനങ്ങൾക്കായി പണം ചെലവിടും. ധനപരമായ നേട്ടം. മാതൃഗുണം ലഭിക്കും. ജീവിതപങ്കാളിവഴി നേട്ടം.

അവിട്ടം: ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. അനാവശ്യ ചിന്തകള്‍ വര്‍ധിക്കും. അന്യരെ വാക്കുകൊണ്ട് വേദനിപ്പിക്കും. ജീവിതസുഖം വര്‍ധിക്കും. അവിചാരിത കാരണങ്ങളാൽ നിരാശ അധികരിച്ചു നിൽക്കും. ഉദ്ദേശ കാര്യങ്ങൾ സാധിക്കാത്ത അവസ്ഥയുണ്ടാകും. ആരോഗ്യസ്ഥിതി മോശമായിരിക്കും.

ചതയം: സാമ്പത്തികമായ വിഷമതകൾ നേരിടും. സന്താന ഗുണമനുഭവിക്കും. ആരോഗ്യപരമായി ചെറിയ വിഷമതകൾ നേരിടും. തൊഴിൽരംഗം പുഷ്ടിപ്പെടും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികവ്. അടുത്ത ബന്ധുക്കളുടെ വിവാഹം നടക്കുകയും അതില്‍ സംബന്ധിക്കുകയും ചെയ്യും.

പൂരുരുട്ടാതി: നടപ്പാകില്ലെന്നു കരുതിയിരുന്ന കാര്യങ്ങൾ സാധിക്കും. പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും. അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന തർക്കം അവസാനിക്കും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും. പണമിടപാടുകളിൽ നഷ്ടം സംഭവിക്കുവാൻ സാധ്യതയുള്ളതിനാൽ അധിക ശ്രദ്ധ പുലർത്തുക.

ഉത്രട്ടാതി: പ്രവർത്തന വിജയം കൈവരിക്കും. ബന്ധുജന സമാഗമം ഉണ്ടാകും. അടുത്ത ബന്ധുക്കൾക്ക് രോഗദുരിത സാധ്യത. വ്യവഹാര വിജയം, യാത്രകൾ വേണ്ടിവരും. സാമ്പത്തിക പരമായ നേട്ടം കൈവരിക്കും. മനസ്സിന് സന്തോഷ സൂചകമായ വാർത്തകൾ കേൾക്കും.

രേവതി: തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ വിഷമം ഉണ്ടാക്കും. പഠനത്തിലും ജോലിയിലും അലസത വർധിക്കും. വാഹനങ്ങൾ കൈകാര്യം ചെയ്യു മ്പോൾ ശ്രദ്ധിക്കുക. ചികിത്സകളിൽ കഴിയുന്നവർക്ക് പൊതുവെ അനുകൂല സമയമല്ല. ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ. മനഃസുഖം കുറയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOURS TOMORROW
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.