കോട്ടയം. പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകുന്നതോടെ കോട്ടയം വഴി പ്രതിവാര സ്പെഷൽ ട്രെയിനായ എറണാകുളം- വേളാങ്കണ്ണി എക്സ്പ്രസ് ജൂൺ നാലു മുതൽ സർവീസ് പുനരാരംഭിക്കും. ഈ ട്രെയിൻ മൂന്നു മാസത്തിനുള്ളിൽ ആഴ്ചയിൽ രണ്ട് ദിവസമാക്കുമെന്ന് ദക്ഷിണ റെയിൽവേ ഉറപ്പു നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. ആഗസ്റ്റ് വരെ പരീക്ഷണാടിസ്ഥാനത്തിലാണ് സർവീസ് . കൂടുതൽ യാത്രക്കാർ ഉണ്ടെങ്കിലേ ട്രെയിൻ നിലനിറുത്തുകയുള്ളൂ. പുനലൂർ -പാലക്കാട് -പാലരുവി എക്സ്പ്രസ് ട്രെയിൻ തൂത്തുക്കുടി വരെ നീട്ടണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. പുനലൂർ- ഗുരുവായൂർ ട്രെയിൻ മധുരയിലേക്ക് നീട്ടുന്നതിനുള്ള നിർദ്ദേശം ബോർഡിന്റെ പരിഗണനയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |