കാഞ്ഞങ്ങാട്: മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എസ് ടി യു) വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തിരുവനന്തപുരത്തേക്ക് ആരംഭിച്ച പ്രചരണ ജാഥയ്ക്ക് മീനാപ്പീസ് കടപ്പുറത്ത് സ്വീകരണം നൽകി. മുസ്ലിംലീഗ് ദേശീയ സമിതി അംഗം എ.ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു. എച്ച്.പി.അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. സി.കെ.റഹ്മത്തുള്ള, ഷംസുദ്ദീൻ ആയിറ്റി, യൂനുസ് വടകര മുക്ക്, ജാഫർ മൂവാരി കുണ്ട്, കരീം കുശാൽനഗർ, എൽ.കെ.ഇബ്രാഹിം, ഷംസുദ്ദീൻ, അബ്ദുറഹ്മാൻ ഹദ്ദാദ്, മജീദ് വേങ്ങര, കരീം മീനാപ്പീസ്, ജാഥാ നായകൻ ഉമ്മർ ഒട്ടുമ്മൽ, മഞ്ചാൻ അലി, എം.പി.ഹംസക്കോയ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |