പൊന്നാനി: തീരദേശത്തെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് മുസ്ലിം യൂത്ത് ലീഗ് പൊന്നാനി മുൻസിപ്പൽ കമ്മിറ്റി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.
കുറക്കോളി മൊയ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയതു. മുസ്ലിം യൂത്ത് ലീഗ് പൊന്നാനി മുൻസിപ്പൽ പ്രസിഡന്റ് എൻ. ഫസലുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ജാഥയുടെ ഫ്ളാഗ് ഓഫ് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങൾ നിർവഹിച്ചു.
മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി. അഹമ്മദ് ബാഫഖി തങ്ങൾ, ഷബീർ ബിയ്യം, ഹുസൈൻ കോയ തങ്ങൾ, വി.വി ഹമീദ് ഫർഹാൻ ബിയ്യം കുഞ്ഞുമുഹമ്മദ് കടവനാട്, നിസാർ എം.പി, പി. ബീവി, ഉസ്മാൻ പുതുപൊന്നാനി തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |