പുതുക്കാട്: നെന്മണിക്കര പി.എച്ച്.സിയിൽ രണ്ടാം ഡോസ് കൊവിഡ് വാക്സിൻ മരുന്ന് മാറി കുട്ടികൾക്ക് നൽകിയ സംഭവം അത്യന്തം ഭീതിജനകവും അപലപനീയവുമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. ജോസഫ് ടാജറ്റ്. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ സത്വര നടപടി സ്വീകരിക്കണം. മരുന്ന് മാറി കുത്തിവയ്പ് എടുത്ത കുട്ടികളെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കി മറ്റ് പാർശ്വഫലങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും അഡ്വ. ജോസഫ് ആവശ്യപ്പെട്ടു.
പുതുക്കാട്: നെന്മണിക്കര പഞ്ചായത്തിന്റെ ആരോഗ്യ കേന്ദ്രത്തിൽ കുട്ടികൾക്കുള്ള വാക്സിൻ തെറ്റി കൊടുത്തവർക്കെതിരെ അന്വേഷണ വിധേയമായി മാറ്റി നിറുത്തിക്കൊണ്ട് ശക്തമായ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ആമ്പല്ലൂർ മണ്ഡലം പ്രസിഡന്റ് എ.ജി. രാജേഷ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |