അനാഥ മൃതദേഹങ്ങളുടെ കാവലാളാവുകയും മറവുചെയ്യുന്നതിന് പൊലീസിനെ സഹായിക്കുകയും ചെയ്യുന്ന ആലുവ സ്വദേശി വിനു പി.യുടെ ജീവിതം വെള്ളിത്തിരയിലേക്ക്. മണികണ്ഠൻ ആചാരിയാണ് വിനുവിന് വെള്ളിത്തിരയിൽ ജീവൻ പകരുന്നത്. ബേസിൽ ജോസഫിന്റെ ശിഷ്യൻ സജിത്ത്. വി. സത്യൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. നവാഗതനായ ജോയ്സൺ ജോർജാണ് രചന നിർവഹിക്കുന്നത്. ജൂലായിൽ കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് മണികണ്ഠൻ ആചാരി. കാളച്ചേകോൻ മണികണ്ഠൻ നായകനായി അവസാനം അഭിനയിച്ച ചിത്രം.റിലീസിന് ഒരു ഒരുങ്ങുന്ന രാജീവ് രവി ചിത്രം തുറമുഖത്തിൽ പ്രധാന കഥാപാത്രത്തെ മണി കണ്ഠൻ അവതരിപ്പിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |