കണ്ണൂർ: കല്യാശ്ശേരി മണ്ഡലത്തിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച രണ്ട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. മാടായി ഗവ. ഗേൾസ് ഹയർ സെക്കൻഡറി, ചെറുകുന്ന് ഗവ. വെൽഫയർ ഹയർ സെക്കൻഡറി എന്നീ സ്കൂളുകൾക്കാണ് പുതുതായി കെട്ടിടം നിർമ്മിച്ചത്.
ചെറുകുന്നുൽ ഒരു കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടം കില മുഖേനയാണ് പദ്ധതി പൂർത്തിയാക്കിയത്. വൈകീട്ട് 3.30 ന് നടക്കുന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷനാകും. 2.03 കോടി രൂപ ചെലവിൽ മാടായിയിൽ പുതിയ അക്കാഡമിക് ബ്ലോക്ക് തീരദേശ വികസന കോർപ്പറേഷൻ മുഖേനയാണ് നിർമ്മിച്ചത്. വൈകീട്ട് നാലിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |