പരീക്ഷാഫലം
സി .ബി .സി .എസ് ബികോം ആറാം സെമസ്റ്റർ 2016 അഡ്മിഷൻ (റഗുലർ ) 2015 , 2014 & 2013 അഡ്മിഷൻ (സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു .പുനർമൂല്യ നിർണയത്തിനും സൂക്ഷമപരിശോധനയ്ക്കും ഓൺലൈനായി ജൂൺ 12 വരെ അപേക്ഷികാം.കരട് മാർക്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ.
അഞ്ചാം സെമസ്റ്റർ ബി .എ ജേർണലിസം & മാസ് കമ്മ്യൂണിക്കേഷൻ & വീഡിയോ പ്രൊഡക്ഷൻ (2013 അഡ്മിഷൻ ) ബിരുദ പരീക്ഷയുടെ ഫലം പ്രസിദ്ധികരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കും പുനർമൂല്യ നിർണയത്തിനുള്ള അവസാന തീയതി ജൂൺ 4.
അഞ്ചാം സെമസ്റ്റർ ബയോടെക്‌നോളജി (മൾട്ടിമേജർ ) (2016 അഡ്മിഷൻ റഗുലർ 2015 ,2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) കോഴ്സിന്റെ പരീക്ഷാഫലം പ്രസിദ്ധികരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 4 വരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ ബി കോം കോമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്‌മേന്റ് ആൻഡ് കാറ്ററിംഗ് ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. .സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ജൂൺ 4 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം .ടെക് (ഫുൾടൈം /പാർട്ട്ടൈം ), മൂന്നാം സെമസ്റ്റർ എം.ടെക്(പാർട്ട് ടൈം 2013 സ്‌കീം), ജനുവരി 2019 സപ്ലിമെന്ററി പരീക്ഷയുടെ (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് ) ഫലം പ്രസിദ്ധികരിച്ചു .സൂക്ഷമ പരിശോധനയ്ക്ക് ജൂൺ 10 വരെ പിഴകൂടാതെയും ജൂൺ 14 വരെ പിഴയോടുകൂടിയും അപേക്ഷിക്കാം.
വിദൂര വിദ്യാഭ്യാസം
വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തിയ ഫൈനൽ എം .എ സംസ്‌കൃതം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു മാർക്ക് ലിസ്റ്റ് 29 ന് ശേഷം പരീക്ഷാകേന്ദ്രങ്ങളിൽ നിന്ന് കൈപ്പറ്റണം.
ഒന്നാം വർഷ എം.എച്ച്.എസ്‌സി സി സി ഡി (വിദൂര വിദ്യാഭ്യാസം ) സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റിൽ .
പ്രായോഗിക പരീക്ഷ
ബി.എ ബിരുദ മ്യൂസിക് മെയിൻ,പാർട്ട് III (പേപ്പർ iv ,v ,vi ) പരീക്ഷയുടെ പ്രായോഗിക പരീക്ഷ യഥാക്രമം 28 ,29 30 തീയതികളിലും സബ്സിഡറി വിഷയമായ വീണയുടെ പ്രായോഗിക പരീക്ഷ 27 നും രാവിലെ 10 ന് ഗവ. വിമെൻസ് കോളേജിൽ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |