കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നാടകശാല വനിതാ സഖ്യത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച വനിതാ പഞ്ചാരി മേളത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി ജെ.ചിഞ്ചു റാണി ചെണ്ട കൊട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തത് കാഴ്ക്കാർക്ക് കൗതുകമായി.
11 പേർ അടങ്ങുന്ന സംഘത്തിന്റെ ഉദ്ഘാടനമാണ് ഗാന്ധി ജംഗ്ഷനിൽ മന്ത്രി താളമിട്ട് തുടക്കം കുറിച്ചത്. സ്ത്രീ ശാക്തീകരണത്തിൽ നാടകശാല വലിയ പങ്കാണ് വഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വനിതകളുടെ ശിങ്കാരിമേളം ആസ്വദിച്ച ശേഷമാണ് മന്ത്രി വേദി വിട്ടത്. സജീവ് മാമ്പറ അദ്ധ്യക്ഷനായി. കരുനാഗപ്പള്ളി കൃഷ്ണൻ കുട്ടി, ബിന്ദു മൈനാഗപ്പള്ളി എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു. ഡോ. കണ്ടല്ലൂർ ഉണ്ണിക്കൃഷ്ണനാണ് ശിങ്കാരിമേളം പഠിപ്പിച്ചത്. ചടങ്ങിൽ രാജീവ് രാജധാനി, പോണാൽ നന്ദകുമാർ, വിജയമ്മലാലി, സി. രാധാമണി, ഷാനവാസ് കമ്പി കീഴിൽ, മായ വാസുദേവ്, ഷീല ജഗധരൻ, സിന്ധു സുരേന്ദ്രൻ, അശോക് കുമാർ, രത്നമ്മ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |