കോന്നി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൂടൽ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ജില്ലാ പ്രസിഡന്റ് ഷാജഹാൻ ഉദ്ഘാടനം ചെയ്തു .യൂണിറ്റ് പ്രസിഡന്റ് കൂടൽ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ഇ. മാത്യൂ . കലഞ്ഞൂർ ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കൂടൽ ശ്രീകുമാർ ( പ്രസിഡന്റ് ) , വർഗീസ് ജോൺ ( സെക്രട്ടറി ) , ഇ. വി. രാജൻ (ട്രഷറർ) കെ.എസ്. തോമസ് , പി.വി .സുരേഷ് ( വൈസ് പ്രസിഡന്റുമാർ ) , ജോസ് വർഗീസ്, മത്തായിഡാനിയേൽ ( സെക്രട്ടറിമാർ), ബാബു മാത്യു, പ്രസാദ് ഉണ്ണിത്താൻ, യശോധരൻ,പി.എസ്, ജോസ്,വി.എം, മനോജ്,കെ.ഉത്തമൻ,റ്റി.പി ഷാജി,ഷാജഹാൻ,ശ്യാംലാൽ,പി.എൻ മോഹനൻ (കമ്മിറ്റി അംഗംങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |