കോട്ടയം. പുത്തൻ ബാഗും കുടയും ചെരുപ്പും വാട്ടർ ബോട്ടിലും ഒക്കെയായി ഇന്ന് സ്കൂളിലേക്ക് പോകാൻ റെഡിയായി കുരുന്നുകൾ. പുതുവസ്ത്രങ്ങളും ബാഗുമൊക്കെ അണിഞ്ഞു നോക്കുന്നതിന്റെയും തിരക്കിലായിരുന്നു അവർ. രണ്ട് മാസത്തെ മദ്ധ്യവേനൽ അവധിയ്ക്ക് ശേഷം, പഴയ സഹപാഠികളെ കാണുന്നതിനും അവധിക്കാല വിനോദയാത്രകളുടെ സന്തോഷങ്ങൾ പങ്കുവയ്ക്കുന്നതിനും അവർ തിടുക്കത്തിലാണ് . ഓൺലൈൻ ക്ലാസുകളിൽ കണ്ടിരുന്ന സഹപാഠികളെ വീണ്ടും കാണാമെന്നതിന്റെ സന്തോഷവും കുരുന്നുമനസുകളിലുണ്ട്. സ്കൂളിലേക്ക് പോകാൻ ആഴ്ചകൾക്ക് മുന്നേയുള്ള ഒരുക്കത്തിലുമായിരുന്നു. പുതിയ ബാഗ്, വാട്ടർ ബോട്ടിൽ, ബോക്സ് തുടങ്ങി നിരവധി സാധനങ്ങൾ മാതാപിതാക്കളെക്കൊണ്ട് നേരത്തെ തന്നെ പലരും വാങ്ങിപ്പിച്ചു. സ്കൂൾ വിപണിയിലേക്ക് അവസാനലാപ്പിലേയ്ക്കുള്ള ഓട്ടപ്രദക്ഷിണത്തിലായിരുന്നു മാതാപിതാക്കൾ. അവധിക്കാലം തീരുന്നതിനാൽ കുട്ടികളെ പാർക്കിലും വിനോദ കേന്ദ്രത്തിലും കൊണ്ടുപോകാൻ രക്ഷിതാക്കൾ തയ്യാറായി. അറിവിന്റെ ആദ്യക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് സോഷ്യൽമീഡിയാ വഴി പലരും ആശംസകൾ നേർന്നു.
പ്രതികരണം.
സ്കൂളിലേക്ക് പോകുന്നതിന്റെ ത്രില്ലിലാണ് അസഹേൽ കെ.വിനോദ് എന്ന എൽ.കെ.ജി വിദ്യാർത്ഥി.
പുതിയ കൂട്ടുകാരെയും സ്കൂളും കാണുന്നതിന്റെ ആകാംക്ഷയിലാണ് ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്ന ഉമറുൽ ഫാറൂഖ്.
പഴയ കൂട്ടുകാരെ വീണ്ടും കാണുന്നതിന്റെ ത്രില്ലിലാണ് മൂന്നാം ക്ലാസുകാരിയായ ഹാദിയ ഹാസിഫ്.
വീണ്ടുംസ്കൂളിലേക്ക് പോകുന്നതിനുള്ള ഒരുക്കത്തിലാണ് രണ്ടാം ക്ലാസുകാരനായ അബ്റാർ അലി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |