കൊല്ലം: കേരള വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൊല്ലം സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ന് മുതൽ 6 വരെ ലോക പരിസ്ഥിതി ദിനാചരണ വാരാഘോഷം നടക്കും. ശ്രീനാരായണ കോളേജിൽ ഇന്ന് രാവിലെ 11ന് നടക്കുന്ന വാരാഘോഷം സോഷ്യൽ ഫോറസ്ട്രി ദക്ഷിണ മേഖല കൺസർവേറ്റർ എൻ.ടി.സാജൻ ഉദ്ഘാടനം ചെയ്യും. 2ന് പ്ലാസ്റ്റിക് നിർമ്മാർജ്ജനം. 3ന് വാക്കത്തോൺ പരിപാടി. 4ന് സൈക്കിൾ റാലി. 5ന് ആറ്റിങ്ങൽ ബസ് സ്റ്റേഷനിൽ ഫ്ളാഷ് മോബ്. 6ന് കരിക്കോട് ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളേജിൽ സമാപന സമ്മേളനം നടക്കും. വൃക്ഷത്തെ നടീലും ഉണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |