SignIn
Kerala Kaumudi Online
Tuesday, 08 July 2025 3.01 AM IST

'ആ ചാറ്റുകൾ എന്റേതല്ല,​ മെസേജുകൾക്ക് താൻ ഉത്തരവാദിയുമല്ല',​ സത്യാവസ്ഥ തുറന്നു പറഞ്ഞ് മിയ ജോർജ്

Increase Font Size Decrease Font Size Print Page
actress-miya

മലയാളത്തിൽ വ്യത്യസ്ത കഥാപാത്രങ്ങൾ അവതരിപ്പിച്ച് ശ്രദ്ധേയായ യുവനടിയാണ് മിയ ജോർജ്. ഫേസ്ബുക്കിൽ ഒരു കോടിയിലധികം ആരാധകരുള്ള താരം മലയാളത്തിനും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഈയിടെയായി തന്റെ പേരിൽ നടക്കുന്ന ഒരു ചാറ്റിംഗിൽ താരം അസ്വസ്ഥയാണ്. ഇക്കാര്യം വെളിപ്പെടുത്തിക്കൊണ്ട് ഫേസ്ബുക്കിലൂടെ മിയ രംഗത്തെത്തിയിരിക്കുകയാണ്..

ആ ചാറ്റിംഗ് നടത്തുന്ന അക്കൗണ്ട് വ്യാജമാണെന്നും തന്റെ പേരിൽ വെരിഫെെഡായ ഒരു ഫേസ്ബുക്ക് അക്കൗണ്ട് മാത്രമേ ഉള്ളുവെന്നും മിയ വ്യക്തമാക്കി. മറ്റ് അക്കൗണ്ടുകളിൽ നിന്ന് വരുന്ന മെസേജുകൾക്ക് താൻ ഉത്തരവാദിയല്ലെന്നും താരം കുറിച്ചു. വ്യാജ അക്കൗണ്ട് വച്ച് നടത്തിയ ചാറ്റുകളുടെ സ്ക്രീൻ ഷോറ്റും താരം ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മിയ മിയ എന്ന പേരിൽ ഉള്ള ഒരു അക്കൗണ്ട്ൽ നിന്നും messenger through ആക്ടറെസ്സ് മിയ ആണെന്ന് പറഞ്ഞു ഒരുപാട് ആളുകൾക്ക് മെസ്സേജസ് പോകുന്നതായും ചാറ്റ് ചെയ്യുന്നതായും അറിയാൻ കഴിഞ്ഞു. Film direct ചെയ്യാൻ പോകുന്നു എന്നാണ് ആൾ പറയുന്നത്. പലരോടും നമ്പർ വാങ്ങി കാണാൻ ഉള്ള arangements വരെ എത്തി എന്നാണ് അറിഞ്ഞത്.

ഞാൻ miya എന്ന ഈ വെരിഫൈഡ് പേജ് ആണ് ഉപയോഗിക്കുന്നത്. മിയ എന്ന പേരിൽ എനിക്കൊരു അക്കൗണ്ട്‌ ഇല്ല. അതിനാൽ മറ്റു അക്കൗന്റ്സ്‌ലൂടെ വരുന്ന മെസ്സേജസ് നു ഞാൻ ഉത്തരവാദി അല്ല എന്ന് അറിയിക്കുന്നു. This msg is to inform u all that i dont chat with people in social media. I dnt even have messenger in my phone. Plz be careful. Dont fall for such fake offers. Thanks to the people who personally contacted me nd informed me abt this.

TAGS: ACTRESS MIYA, FACEBOOK CHAT, FAKE ID CHATTINDG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.