കണ്ണൂർ:കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റിയംഗവും മുൻ ജില്ലാ സെക്രട്ടറിയുമായ എം.കെ.അശോകൻ 24 വർഷത്തെ സേവനത്തിനു ശേഷം കണ്ണൂർ പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ ഓഫീസിൽ സീനിയർ സൂപ്രണ്ട് സ്ഥാനത്ത് നിന്ന് വിരമിച്ചു.
ഡി.വൈ.എഫ്.ഐ വടക്കുമ്പാട് വില്ലേജ് ജോയിന്റ് സെക്രട്ടറി, വടക്കുമ്പാട് സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർഎന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിയമ ബിരുദധാരിയായ ഇദ്ദേഹം നികുതി നിയമത്തിൽ ഒന്നാം റാങ്കോടെ പി.ജി.ഡിപ്ലോമയും നേടിയിട്ടുണ്ട്. 2020ൽ പഞ്ചായത്ത് വകുപ്പ് മികച്ച സേവനത്തിനുള്ള പ്രശംസാപത്രം ലഭിച്ചു.തലശ്ശേരി ഗൗരി വിലാസം ജൂനിയർ ബേസിക് എൽ.പി സ്കൂൾ അദ്ധ്യാപിക എം.സുകന്യയാണ് ഭാര്യ. രാഹുൽ സഞ്ജയ്, ശ്രീലക്ഷ്മി അശോക് എന്നിവർ മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |