തിരുവനന്തപുരം: ആഴ്ചയിൽ നാലുദിവസം തിരുവനന്തപുരത്തു നിന്ന് കരിപ്പൂർ വഴി ദോഹയിലേക്കുള്ള എയർഇന്ത്യ വിമാനത്തിൽ തിരുവനന്തപുരത്ത് നിന്ന് കരിപ്പൂരിലേക്കുള്ള ആഭ്യന്തര യാത്രക്കാരെ കയറ്റുന്നില്ല. സുരക്ഷാ കാരണങ്ങളാലാണെന്ന് നിയന്ത്രണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര വിമാനത്തിൽ ആഭ്യന്തരയാത്രക്കാരെ അനുവദിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദ്ദേശമുണ്ട്. അതേസമയം ആഭ്യന്തര യാത്രക്കാർക്ക് സൗകര്യമൊരുക്കാൻ കേന്ദ്രസർക്കാരിൽ സംസ്ഥാനം സമ്മർദ്ദം ചെലുത്തണമെന്ന ആവശ്യവും ശക്തമാണ്. തിരുവനന്തപുരം - കരിപ്പൂർ സർവീസ് യാത്രക്കാർ കുറവായതിനാൽ എയർഇന്ത്യ നിറുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |