പൊന്നാനി: ഈശ്വരമംഗലം ന്യൂ യു.പി സ്കൂൾ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വി. നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.വി. ബാബു അദ്ധ്യക്ഷത വഹിച്ചു. മാനേജർ വത്സൻ മഠത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഉപജില്ലാ വിദ്യഭ്യാസ ഓഫീസർ ടി.എസ്. ഷോജ, എച്ച്.എം സീന ആന്റണി, പത്മജ, കെ. പ്രീത, വി.വി. ആഷിക്, അഫിൽ റഹ്മാൻ, മോഹൻദാസ്, അൻവർ സാദത്ത്, ടി.കെ. സതീശൻ, മോഹനൻ പി.കെ. എന്നിവർ സംസാരിച്ചു.
ജി.എൽ.പി സ്കൂൾ പ്രവേശനോത്സവം
തൃക്കണ്ടിയൂർ ജി.എൽ.പി സ്കൂൾ പ്രവേശനോത്സവത്തിൽ പൂർവ വിദ്യാർത്ഥി വിജയന്റെ അദ്ധ്യക്ഷതയിൽ പി.ടി.എ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ, സാബിറ എന്നിവർ ചേർന്ന് നവാഗതരായ കുട്ടികളെ സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |