കൊല്ലം: കേരള ന്യൂസ്പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന പഠനക്യാമ്പ് ഇന്നും നാളെയുമായി നെല്ലിമുക്കിലെ ക്ലൗഡ്സ് റിസോർട്ടിൽ നടക്കും.
ഉച്ചയ്ക്ക് 1.30ന് രജിസ്ട്രേഷൻ, 2ന് സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് വി.എസ്.ജോൺസൺ അദ്ധ്യക്ഷനാവും.
ഓൾ ഇന്ത്യ ന്യൂസ്പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി വി.ബാലഗോപാൽ, നോൺ ജേർണലിസ്റ്റ് പെൻഷണേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.എൻ.ലതാനാഥൻ, കൊല്ലം പ്രസ് ക്ലബ് സെക്രട്ടറി എം.എം.ബിജു, കെ.എൻ.ഇ.എഫ് സംസ്ഥാന സെക്രട്ടറി ജയിസൺ മാത്യു, എസ്.വിജയൻ എന്നിവർ സംസാരിക്കും.
വിവിധ വിഷയങ്ങൾ സംബന്ധിച്ച ക്ലാസുകൾ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ.ഉദയഭാനു, സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ജയമോഹൻ, എ.ഐ.എൻ.ഇ.എഫ് ജനറൽ സെക്രട്ടറി വി.ബാലഗോപാൽ, ബി.എം.എസ് ജില്ലാ സെക്രട്ടറി എസ്.വാരിജാക്ഷൻ, പി.എഫ് ഓഫീസർ എം.ഗോപകുമാർ എന്നിവർ നയിക്കും.
പരിപാടികൾക്ക് എം.ജമാൽ ഫൈരൂസ്, എസ്.ആർ.അനിൽകുമാർ, ടി.ആർ.സന്തോഷ്, സി.ആർ.അരുൺ, ജയകുമാർ തിരുനക്കര, മഹേഷ്, എസ്.ശ്രീഷ്കുമാർ തുടങ്ങിയവർ നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |