കോഴിക്കോട്: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 4,5,6 തീയതികളിൽ കോഴിക്കോട് നടക്കും. ശനിയാഴ്ച വൈകിട്ട് അഞ്ചിന് പ്രസിഡന്റ് ജോണി നെല്ലൂർ പതാക ഉയർത്തും. ഞായറാഴ്ച ടാഗോർ സെന്റിനറി ഹാളിലും തിങ്കളാഴ്ച നളന്ദ ഓഡിറ്റോറിയത്തിലും നടക്കുന്ന സമ്മേളനത്തിൽ മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, മുഹമ്മദ് റിയാസ്, ജി.ആർ. അനിൽ, മുൻ മന്ത്രി രമേശ് ചെന്നിത്തല എന്നിവർ പങ്കെടുക്കും.
റേഷൻ വ്യാപാരികളുടെയും സെയിൽസ്മാൻമാരുടെയും പ്രശ്നങ്ങൾ ജന ശ്രദ്ധയിൽ കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ടി.മുഹമ്മദലി, ട്രഷറർ ഇ.അബൂബക്കർ ഹാജി, സ്വാഗതസംഘം ചെയർമാൻ പി.പവിത്രൻ, കൺവീനർ കെ.പി അഷറഫ്, ട്രഷറർ ഇ.ശ്രീജൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |