ബിക്കിനി ധരിച്ച് തെന്നിന്ത്യതാരം ശ്രീനിധി ഷെട്ടിയുടെ ചിത്രങ്ങൾ ആരാധകർക്കിടയിൽ തരംഗമാകുന്നു. കെ.ജി.എഫ് വിൽ അഭിനയിക്കുന്നതിനു മുൻപത്തെ ചിത്രങ്ങളാണിത്. എന്നാൽ പാൻ ഇന്ത്യൻ ചിത്രമായി കെ.ജി എഫും കെ.ജി.എഫ് 2 വും മാറിയതും, മികച്ച വിജയം നേടിയതിന്റെയും ഗുണം ശ്രീനിധിക്കും ബിക്കിനി ചിത്രത്തിനുംഇപ്പോൾ ലഭിച്ചുവെന്ന് ആരാധകർ. ശ്രീനിധിയുടെ ഗ്ളാമർ ചിത്രങ്ങൾ എല്ലാം സമൂഹമാദ്ധ്യമത്തിൽ ആരാധകർ ഏറ്റെടുക്കുന്നു. 2015ൽ മിസ് കർണാടകയായി തിരഞ്ഞെടുത്ത ശ്രീനിധി കെ.ജി.എഫിൽ ആണ് ആദ്യമായി അഭിനയിക്കുന്നത്. മോഡലിംഗ് രംഗത്ത് സജീവമായിരുന്ന ശ്രീനിധി സിനിമ തന്നെയായിരുന്നു ലക്ഷ്യമിട്ടിരുന്നത്.അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത വിക്രം നായകനായ കോബ്രായാണ് റിലീസിന് ഒരുങ്ങുന്ന സിനിമ. ശ്രീനിധി അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രവും ആദ്യ തമിഴ് സിനിമയുമാണ് കോബ്രാ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |