ന്യൂഡൽഹി : തിരഞ്ഞെടുപ്പിലെ വൻപരാജയത്തിന് പിന്നാലെ പഞ്ചാബിൽ കോൺഗ്രസിന് തിരിച്ചടി തുടരുന്നു. നാല് മുൻമന്ത്രിമാരടക്കം അഞ്ച് നേതാക്കൾ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നു. പാഞ്ച്കുലയിൽ സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിയുടെ ദളിത് മുഖമായ രാജ് കുമാർ വെർക, പി.സി.സി വർക്കിംഗ് പ്രസിഡന്റായ സുന്ദർശ്യാം അറോറ, ജാട്ട് - സിഖ് നേതാക്കളായ ബൽബീർ സിംഗ് സിദ്ദു, ഗുർപ്രീത് സിംഗ് കാംഗർ, മുൻ എം.എൽ.എ എ. ബർണ്ണാല സിംഗ് എന്നിവരാണ് പാർട്ടി വിട്ടത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |