കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടുൾപ്പെടെ ഉടൻ നവീകരിക്കുമെന്ന് കായിക മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന 11-ാമത് സ്റ്റേറ്റ് കോളേജ് ഗെയിംസ് മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവീകരണം പൂർത്തിയാകുന്നതോടെ ഏറ്റവും മികച്ച കായികവേദിയായി മഹാരാജാസ് കോളേജ് സ്റ്റേഡിയം മാറുമെന്നും മന്ത്രി പറഞ്ഞു. ടി.ജെ.വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒളിമ്പ്യൻ മേഴ്സികുട്ടൻ, അഡ്വ.പി.വി.ശ്രീനിജിൻ എം.എൽ.എ., കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ മുൻ പ്രസിഡന്റുമാരായ ഒളിമ്പ്യൻ പദ്മിനി തോമസ്, ടി.പി.ദാസൻ, കെ.എസ്.എസ്.എസ് വൈസ് പ്രസിഡന്റ് ഒ.കെ.വിനീഷ്, സർവകലാശാലകളിലെ കായിക വകുപ്പ് മേധാവികൾ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |